LiveTV

Live

Entertainment

ആരാധകര്‍ കാത്തിരുന്ന ആ കല്യാണച്ചിത്രങ്ങളെത്തി..

ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംങിന്റെയും വിവാഹച്ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ ഫോട്ടോ‍ പുറത്തുവിട്ടത്.

ആരാധകര്‍ കാത്തിരുന്ന ആ കല്യാണച്ചിത്രങ്ങളെത്തി..

ആരാധകര്‍ കാത്തിരുന്ന ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിംങിന്റെയും കല്യാണച്ചിത്രങ്ങളെത്തി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ ഫോട്ടോ‍ പുറത്തുവിട്ടത്. ഇന്നലെ മുതല്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട ദീപ് വീര്‍ ജോഡികളുടെ വിവാഹച്ചിത്രങ്ങള്‍ കാണാന്‍. ഇന്നലെയും ഇന്നുമായാണ് ഇറ്റലിയിലെ ‘ലേക് കോമോ’ റിസോര്‍ട്ടില്‍ കൊങ്കിണി, സിന്ധി ആചാര പ്രകാരമുള്ള വിവാഹച്ചടങ്ങുകള്‍ നടന്നത്. സിന്ധി ആചാര പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

View this post on Instagram

❤️

A post shared by Deepika Padukone (@deepikapadukone) on

ഇന്നലെ കൊങ്കിണി ആചാര പ്രകാരവും വിവാഹം നടന്നിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. ഇറ്റലിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ബംഗളൂരുവിലും മുംബൈയിലും വിവാഹ സല്‍ക്കാരങ്ങള്‍ നടക്കും.

View this post on Instagram

❤️

A post shared by Ranveer Singh (@ranveersingh) on