LiveTV

Live

Entertainment

വിശ്വസിക്കാന്‍ സാധിച്ചില്ല,സത്യമാണോ എന്നറിയാന്‍ നുള്ളി നോക്കി;പേട്ടയുടെ പോസ്റ്റര്‍ കണ്ട് അന്തംവിട്ട് സിമ്രാന്‍

കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് സിമ്രാന്‍ രജനിയുടെ നായികയാകുന്നത്

 വിശ്വസിക്കാന്‍ സാധിച്ചില്ല,സത്യമാണോ എന്നറിയാന്‍ നുള്ളി നോക്കി;പേട്ടയുടെ പോസ്റ്റര്‍ കണ്ട് അന്തംവിട്ട് സിമ്രാന്‍

സ്റ്റൈല്‍ മന്നന്‍ തകര്‍പ്പന്‍ ലുക്കിലെത്തുന്ന പേട്ടയുടെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കയ്യില്‍ പൂക്കൂടയേന്തി ചിരിയോടെ നില്‍ക്കുന്ന രജനീകാന്തും സിമ്രാനുമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ കണ്ടിട്ട് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും സത്യമാണോ എന്നറിയാന്‍ സ്വയം നുള്ളി നോക്കിയെന്നും സിമ്രാന്‍ ട്വീറ്റ് ചെയ്തു. കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് സിമ്രാന്‍ രജനിയുടെ നായികയാകുന്നത്.

വിജയ് സേതുപതിയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. വിജയും രജനിയും ഒന്നിക്കുന്നതും ആദ്യമായിട്ടാണ്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. മോഷന്‍ രൂപത്തിലുള്ള പേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരത്തെ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. തൃഷ,എം.ശശികുമാര്‍,ബോബി സിംഹ,മേഘ ആകാശ്, മാളവിക മോഹനന്‍,മണികണ്ഠന്‍ ആര്‍.ആചാരി എന്നിവരാണ് പേട്ടയിലെ മറ്റ് താരങ്ങള്‍.

 വിശ്വസിക്കാന്‍ സാധിച്ചില്ല,സത്യമാണോ എന്നറിയാന്‍ നുള്ളി നോക്കി;പേട്ടയുടെ പോസ്റ്റര്‍ കണ്ട് അന്തംവിട്ട് സിമ്രാന്‍

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധാണ് സംഗീതം. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.

 വിശ്വസിക്കാന്‍ സാധിച്ചില്ല,സത്യമാണോ എന്നറിയാന്‍ നുള്ളി നോക്കി;പേട്ടയുടെ പോസ്റ്റര്‍ കണ്ട് അന്തംവിട്ട് സിമ്രാന്‍

Also read: പഴയ രജനിയോ ഇത്; കൊമ്പന്‍ മീശയും നെറ്റിയില്‍ കുറിയുമായി സ്റ്റൈല്‍ മന്നന്റെ ‘പേട്ട’ ലുക്ക്

Also read: രജനികാന്ത് വീണ്ടും മാസ്സ് ലുക്കിൽ; ‘പേട്ട’യുടെ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്