LiveTV

Live

Entertainment

ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായി

ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായി

ബോളിവുഡ് ഏറെ കാത്തിരുന്നതാണ് ദീപിക പദുക്കോണ്‍ - രണ്‍വീര്‍ സിങ് വിവാഹം. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൌഡിയോടെ നടന്ന ചടങ്ങില്‍ രണ്‍വീര്‍ ദീപികക്ക് താലിചാര്‍ത്തി. കൊങ്ങിണി ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. സിഖ് പാരമ്പര്യമനുസരിച്ചുള്ള ചടങ്ങുകള്‍ നാളെ നടക്കും. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ദൃശ്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. തങ്ങളുടെ അനുമതിയില്ലാതെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്ന് ഇരുവരുടേയും കര്‍ശന നിര്‍ദേശവുമുണ്ട്. ഫോട്ടോയെടുക്കുന്നതിന് വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് പോലും നിയന്ത്രണമുണ്ടായിരുന്നു. നവംബര്‍ 28ന് മുംബൈയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കായി ഇരുവരും വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

സഞ്ജയ് ലീല ബന്‍സാലിയുടെ രാമലീല ചിത്രത്തില്‍ അഭിനയിക്കുന്ന അവസരത്തിലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.