LiveTV

Live

Entertainment

അത്ഭുത കാറുമായി വിജയ് ദേവരകൊണ്ടയുടെ ടാക്സി വാല; ട്രെയ്‌ലർ കാണാം 

അത്ഭുത കാറുമായി  വിജയ് ദേവരകൊണ്ടയുടെ  ടാക്സി വാല; ട്രെയ്‌ലർ കാണാം 

അർജുൻ റെഡ്ഢി ഫെയിം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ടാക്സി വാലയുടെ ട്രെയ്ലര്‍ പുറത്ത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു കാറിനെ ബന്ധപ്പെട്ടാണ് കഥ സഞ്ചരിക്കുന്നത്. പ്രത്യേക കഴിവുകളുള്ള കാറായിട്ടാണ് ട്രൈയ്ലറിൽ കാറിനെ പ്രേക്ഷകർക്ക് മുന്നിൽ കാണിക്കുന്നത്. ഏറെ കാലം കാത്തിരുന്നതിന് ശേഷമാണ് ടാക്സിവാല അവസാനം കാണികൾക്ക് മുന്നിൽ എത്തി ചേർന്നിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ അവസാനമിറങ്ങിയ നോട്ട തിയേറ്ററിൽ പ്രതീക്ഷിച്ചത്ര വിജയം നേടാൻ കഴിഞ്ഞിരുന്നില്ല.

രാഹുൽ സൻകൃത്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ജവാൽകർ, മാളവിക നായർ, കല്യാണി, മധു നന്ദൻ, രവി പ്രകാശ്, സിജു മേനോൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം നൽകുന്നു. ചിത്രം നവംബർ 17ന് റിലീസ് ചെയ്യും