LiveTV

Live

Entertainment

പുതുചെമ്പാ..ഓട്ടര്‍ഷയിലെ മനോഹര ഗാനം കാണാം 

ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യരാണ് ഗാനം പാടിയിരിക്കുന്നത്.

 പുതുചെമ്പാ..ഓട്ടര്‍ഷയിലെ മനോഹര ഗാനം കാണാം 

അനുശ്രീ നായികയാകുന്ന ഓട്ടര്‍ഷയിലെ ‘പുതു ചെമ്പാ’ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. മഞ്ജു വാര്യരും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്. ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യരാണ് ഗാനം പാടിയിരിക്കുന്നത്. ബി.ടി അനില്‍കുമാറിന്റെ വരികള്‍ക്ക് ശരത് ഈണമിട്ടിരിക്കുന്നു.

ക്യാമറാമാന്‍ സുജിത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്. സുജിതും ഭാര്യ മഞ്ജു പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Also read: അനുശ്രീ നായികയാകുന്ന ‘ഓട്ടര്‍ഷ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം