LiveTV

Live

Entertainment

ഞാന്‍ പറയുന്നത് എനിക്ക് തന്നെ വിനയാവുകയാണല്ലോ;‘പവിയേട്ടന്റെ മധുര ചൂരല്‍’ ടീസര്‍ കാണാം

വിവിധ സിനിമകളിലെ ഹിറ്റ് ഡയലോഗുകളുടെ അകമ്പടിയോടുകൂടിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്

 ഞാന്‍ പറയുന്നത് എനിക്ക് തന്നെ വിനയാവുകയാണല്ലോ;‘പവിയേട്ടന്റെ മധുര ചൂരല്‍’ ടീസര്‍ കാണാം

ശ്രീനിവാസന്‍ നായകനാകുന്ന ‘പവിയേട്ടന്റെ മധുര ചൂരല്‍’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ തിളങ്ങിയ വിവിധ സിനിമകളിലെ ഹിറ്റ് ഡയലോഗുകളുടെ അകമ്പടിയോടുകൂടിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ശ്രീനിവാസന്റെ നായികയായി എത്തുന്നത് ലെനയാണ്.

തിരക്കഥ കൊണ്ടുള്ള ചൂരൽ പ്രയോഗവുമായി വീണ്ടും ശ്രീനിയേട്ടൻ ... "പവിയേട്ടന്റെ മധുരചൂരൽ " എന്ന സിനിമയുടെ ആദ്യ ടീസർ...

Posted by Paviyettante Madhurachooral on Saturday, November 10, 2018

ശ്രീകൃഷ്ണന്‍ ആണ് സംവിധാനം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീനിവാസനാണ്. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എന്നിവരാണ് മറ്റ് താരങ്ങള്‍. ‘പവിയേട്ടന്റെ മധുരചൂരലി’ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. വി സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമാണ്. സംഗീതം സി.രഘുനാഥ് കണ്ണൂര്‍.