LiveTV

Live

Entertainment

ഇനി ‘മറിയം വന്ന് വിളക്കൂതി’; സിനിമയുടെ പേര് മാറ്റത്തിനുള്ള കാരണമിതാണ് 

ഇനി ‘മറിയം വന്ന് വിളക്കൂതി’; സിനിമയുടെ പേര് മാറ്റത്തിനുള്ള കാരണമിതാണ് 

മന്ദാകിനി എന്ന് തന്റെ ആദ്യ സിനിമക്ക് പേരിട്ടത് ഇത്ര പുലി വാലാകുമെന്ന് സംവിധായകൻ ജെനിത് കാച്ചപ്പിള്ളി കരുതി കാണില്ല. ഇതിനകം തിയേറ്ററിൽ ഇറങ്ങിയ മന്ദാരവും ഡാങ്കിനിയുമായി തന്റെ ആദ്യ സിനിമ മാറി ചോദ്യമുയർന്നത് കൊണ്ട് പുതിയ സിനിമയുടെ പേര് മാറ്റി പുതിയ ഒരു കിടിലൻ ടൈറ്റിലുമായി വന്നിരിക്കുകയാണ് ജെനിത് കാച്ചപ്പിള്ളിയും സംഘവും. മറിയം വന്ന് വിളക്കൂതി എന്നാണ് സിനിമക്ക് പുതിയതായി നൽകിയിട്ടുള്ള പേര്. ആദ്യത്തെ മന്ദാകിനി പേര് ആളുകൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടായതും പുതുമ നഷ്ട്ടപെട്ടതുമാണ് പുതിയ പേരിലേക്ക് മാറാൻ തീരുമാനിച്ചതെന്ന് സംവിധായകൻ ജെനിത് കാച്ചപ്പിള്ളി പറയുന്നു.

ഇനി ‘മറിയം വന്ന് വിളക്കൂതി’; സിനിമയുടെ പേര് മാറ്റത്തിനുള്ള കാരണമിതാണ് 

ടൈറ്റിൽ പുറത്തിറക്കും മുൻപേ വീഡിയോയിലൂടെ മാറ്റത്തിനുള്ള കാരണവും രസകരമായി ചിത്രീകരിച്ചിട്ടുണ്ട് ജെനിതും സംഘവും. ഫഹദ് ഫാസിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്.

സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, അൽത്താഫ് സലിം, ബൈജു, ബേസിൽ ജോസഫ്, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് അഗസ്റ്റിനാണ് ചിത്രം നിർമിക്കുന്നത്. ഇതിഹാസയുടെ ക്യാമറാമാൻ സിനോജ് പി അയ്യപ്പൻ ആണ് ക്യാമറ. ആർട് ഡയറക്ടർ മനു ജഗത്. ആമേൻ, അങ്കമാലി ഡയറീസ് എന്നിവയുടെ മ്യൂസിക് ഡയറക്ടർ പ്രശാന്ത് പിള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. മേക്ക് അപ് റോണക്‌സ് സേവിയർ, വസ്ത്രാലങ്കാരം വൈശാഖ് രവി. സ്റ്റൈലിസ്റ്റ് അമര-ടീന. ഒ കെ കണ്മണി, ഒ കെ ജാനു, ഗ്യാങ്സ്റ്റർ, ലസ്റ്റ് സ്റ്റോറീസ് എന്നിവയുടെ ആനിമേഷൻ ചെയ്ത സ്റ്റുഡിയോ കോക്കാച്ചി ആണ് ആനിമേഷൻ. സെഞ്ച്വറി ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക.