LiveTV

Live

Entertainment

മായാനദിയിലെ ചില രംഗങ്ങളുടെ പേരില്‍ ഒരാള്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി

ഒരു സിനിമാതാരമാണെങ്കില്‍ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലര്‍ കരുതുന്നത്.

മായാനദിയിലെ ചില രംഗങ്ങളുടെ പേരില്‍ ഒരാള്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി

മായാനദിയിലെ ചില രംഗങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു സിനിമാതാരമാണെങ്കില്‍ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലര്‍ കരുതുന്നത്. മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് അഭിപ്രായമുണ്ടാകാന്‍ പാടില്ല. ഓണ്‍ലൈനില്‍ എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളുണ്ടായിരുന്നു. എല്ലാ ചിത്രങ്ങള്‍ക്കു താഴെയും യൂട്യൂബിലെ എല്ലാ അഭിമുഖങ്ങള്‍ക്കു താഴെയും ഒരേ കമന്റ് കോപ്പി പേസ്റ്റ് ചെയ്യും. ഇതൊക്കെ ചെയ്യുന്നതിനു പിന്നില്‍ എന്താണ് കാരണമെന്ന് എനിക്ക് അറിയണമായിരുന്നു. കാരണം ആ കമന്റുകള്‍ ശരിക്കും വേദനിപ്പിക്കുന്നവ ആയിരുന്നു. നിരന്തരം ഇങ്ങനെയായപ്പോള്‍ ആ കമന്റുകള്‍ക്ക് ഞാന്‍ പ്രതികരിച്ചു തുടങ്ങി. അയാള്‍ എന്നോട് സംസാരിച്ചു. മായാനദിയില്‍ ഞാന്‍ ചെയ്ത ചില രംഗങ്ങളുടെ പേരില്‍ എന്നോട് വെറുപ്പാണെന്നാണ് അയാള്‍ നല്‍കിയ വിശദീകരണം. ഐശ്വര്യ പറയുന്നു.

മായാനദിയിലെ ചില രംഗങ്ങളുടെ പേരില്‍ ഒരാള്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി

സിനിമ എന്റെ ജോലിയല്ലേ ഇതൊക്കെ എന്റെ ജോലിയുടെ ഭാഗമാണെന്ന് ഞാനയാളോട് പറഞ്ഞു. അവിടെ വെച്ച് അയാളുമായുള്ള സംഭാഷണം നിര്‍ത്തി. പക്ഷേ അന്ന് അമ്പരന്നു പോയി, ഇതെന്റെ ജീവിതമാണ്. ഏതു തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അഭിനന്ദിക്കുന്നതും വിമര്‍ശിക്കുന്നതുമൊക്കെ ഒരാളുടെ അവകാശമാണ്. പക്ഷേ, ഞാന്‍ ചെയ്ത ഒരു സീനിന്റെ പേരില്‍ അത്രത്തോളം എത്തുന്നതായിരുന്നു വ്യക്തിഹത്യ..’നടി പറഞ്ഞു.

Also read: ‘മുൻപ് ഫാനിസം കൂടിയപ്പോയിട്ട കമന്റാണത്, മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു’; മാപ്പ് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി 

Also read: വരത്തനിലെ കഥാപാത്രത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി