LiveTV

Live

Entertainment

ചലച്ചിത്ര നടി ശ്രിന്ദ വിവാഹിതയായി; വരന്‍ യുവ സംവിധായകന്‍

ചലച്ചിത്ര നടി ശ്രിന്ദ വിവാഹിതയായി; വരന്‍ യുവ സംവിധായകന്‍

ചലച്ചിത്ര നടി ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകൻ സിജു എസ് ബാവയാണ് വരൻ. ശ്രിന്ദയുടെ രണ്ടാം വിവാഹമാണിത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവാഹ ചടങ്ങിന് സിനിമാ രംഗത്ത് നിന്നും നിരവധി പേരാണ് ആശംസയര്‍പ്പിച്ചിട്ടുള്ളത്.

ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. പത്തൊൻപതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. നാലു വർഷത്തിനു ശേഷം വിവാഹമോചിതയായി. ഒരു മകനുണ്ട്.