LiveTV

Live

Entertainment

ആമിർഖാന്റെ മഹാഭാരതം 1000 കോടിയില്‍ വരുന്നു; നിര്‍മാണം മുകേഷ് അംബാനി

ആമിർഖാന്റെ മഹാഭാരതം 1000 കോടിയില്‍ വരുന്നു; നിര്‍മാണം മുകേഷ് അംബാനി

ഓരോ വർഷവും ഒരൊറ്റ സിനിമയിലൂടെ വന്ന് അമ്പരിപ്പിക്കുന്ന നടനാണ് ആമിർ ഖാൻ. ദങ്കലും ത്രീ ഇഡിയറ്റ്സും ബോക്സ് ഓഫീസ് റെക്കോർഡ് വാരിയവരാണ്. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ പക്ഷെ ബോക്സ് ഓഫീസിൽ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല എന്നാണ് തീയേറ്ററുകളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആമിർ ഖാനടുത്ത് നിന്നും ഏറ്റവും പുതിയതായി വരുന്ന വാർത്തകൾ എല്ലാ സിനിമാ ആരാധകരെയും ഞെട്ടിപ്പിക്കുന്നതാണ്.

1000 കോടി ബജറ്റിൽ മഹാഭാരത ആമിർഖാൻ നായകനായി വരുന്നു എന്നതാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്ത. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയിൽ ആമിർ ശ്രീ കൃഷ്ണന്റെ വേഷത്തിലാകും അഭിനയിക്കുക. ചിത്രം മുകേഷ് അംബാനിയാകും നിർമിക്കുക എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.