LiveTV

Live

Entertainment

‘സെല്‍ഫി എടുക്കാന്‍ അക്ഷയ് കുമാര്‍ ഒരു മണിക്കൂര്‍ എന്നെ കാത്തിരുന്നു’;കലാഭവന്‍ ഷാജോണ്‍

മേക്കപ്പിട്ടു നില്‍ക്കുമ്പോഴാണ് സംവിധായകന്‍ അക്ഷയ് കുമാറിന് തന്നെ പരിചയപ്പെടുത്തിക്കാടുക്കുന്നത്.

 ‘സെല്‍ഫി എടുക്കാന്‍ അക്ഷയ് കുമാര്‍ ഒരു മണിക്കൂര്‍ എന്നെ കാത്തിരുന്നു’;കലാഭവന്‍ ഷാജോണ്‍

യന്തിരന്‍ 2വിന്റെ ഷൂട്ടിംഗ് സമയത്ത് തന്റെ ഒരു ആഗ്രഹം സാധിച്ചു തരുന്നതിനായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ തനിക്ക് വേണ്ടി ഒരു മണിക്കൂര്‍ കാത്തിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍. അദ്ദേഹത്തോടൊപ്പം സെല്‍ഫി എടുക്കുകയെന്നത് വലിയ ആഗ്രഹമായിരുന്നു. അത് അദ്ദേഹം സാധിച്ചുതന്നതായും ഒരു ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞു.

മേക്കപ്പിട്ടു നില്‍ക്കുമ്പോഴാണ് സംവിധായകന്‍ അക്ഷയ് കുമാറിന് തന്നെ പരിചയപ്പെടുത്തിക്കാടുക്കുന്നത്. ആ മേക്കപ്പില്‍ അധികം സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഹലോ മാത്രമാണ് പറഞ്ഞത്. ചെറുപ്പം മുതല്‍ അക്ഷയിനോട് ആരാധനയുള്ളതിനാല്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫി എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തന്റെ ആഗ്രഹം അസോസിയേറ്റ്‌സില്‍ ഒരാളോട് പറഞ്ഞു. എന്നാല്‍ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് തനിക്ക് മുന്‍പേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകള്‍ ആണെങ്കില്‍ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയില്‍ പോയി സെല്‍ഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് എന്റെ സെല്‍ഫി മോഹം മറന്നു കളഞ്ഞേക്കാം എന്നു വിചാരിച്ചു.

അദ്ദേഹത്തിന്റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂര്‍ണമായും നീക്കം ചെയ്യാന്‍ രണ്ടു മണിക്കൂറോളം എടുക്കുമായിരുന്നു. മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അസോസിയേറ്റ്‌സ് വന്നു പറഞ്ഞു, അക്ഷയ് കുമാര്‍ കാരവനില്‍ താങ്കള്‍ക്കായി വെയിറ്റ് ചെയ്യുന്നുണ്ടെന്ന്, അതും സെല്‍ഫി എടുക്കാന്‍. ഞാനത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെ ഒരു താരം ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിച്ചു തരാനായി നില്‍ക്കുക. എനിക്കു വിശ്വസിക്കാന്‍ പോലും പറ്റുമായിരുന്നില്ല. ഞങ്ങള്‍ അദ്ദേഹത്തിന്റെ കാരവാനില്‍ ഇരുന്ന് സെല്‍ഫി എടുത്തു. കുറേനേരം സംസാരിച്ചു.- ഷാജോണ്‍ പറഞ്ഞു.

Also read: വേഷം നഷ്ടപ്പെടാന്‍ കാരണം ദിലീപല്ല, വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്; കലാഭവന്‍ ഷാജോണ്‍

Also read: കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്; നായകന്‍ പൃഥ്വിരാജ്