LiveTV

Live

Entertainment

കായംകുളം കൊച്ചുണ്ണിക്കായി ബോളിവുഡ് ഓഫര്‍ വേണ്ടെന്ന് വച്ചതായി നിവിന്‍ പോളി

ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങ് വൈകി. 

 കായംകുളം കൊച്ചുണ്ണിക്കായി ബോളിവുഡ് ഓഫര്‍ വേണ്ടെന്ന് വച്ചതായി നിവിന്‍ പോളി

കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുന്നതിനായി തനിക്ക് വന്ന ബോളിവുഡ് ഓഫര്‍ വേണ്ടെന്ന് വച്ചതായി യുവനടന്‍ നിവിന്‍ പോളി. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങ് വൈകി. അതിനാല്‍ ബോളിവുഡില്‍ നിന്നെത്തിയ ഓഫര്‍ വേണ്ടെന്ന് വെക്കേണ്ടി വന്നതായി നിവിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'ഭാഷ എപ്പോഴും വെല്ലുവിളി തന്നെയാണ്. മലയാള നടന്, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിക്കുക എന്നത് എളുപ്പമാകണം എന്നില്ല. എന്നാല്‍ ഈ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. കരിയറില്‍ ഇതെല്ലാം പരീക്ഷിച്ചുനോക്കണം. പുതിയ കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുന്നതില്‍ തെറ്റൊന്നുമില്ല', നിവിന്‍ പറഞ്ഞു.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനാണ് നിവിന്റെ പുതിയ സിനിമ. ചിത്രം മലയാളത്തിലും ഹിന്ദിയിലുമായാണ് ഒരുങ്ങുന്നത്.. ധ്യാന്‍ ശ്രീനിവാസന്റെ ലവ്, ആക്ഷന്‍ ഡ്രാമ, ഹനീഫ് അദേനിയുടെ മിഖായേല്‍ എന്നിവയാണ് നിവിന്റെ പുറത്തിറങ്ങാനിരിക്കുന്ന മലയാളചിത്രങ്ങള്‍.

Also read: കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ഒരുപാട് സാഹസിക രംഗങ്ങള്‍ ചെയ്യേണ്ടിവന്നുവെന്ന് നിവിന്‍ പോളി

Also read: അമ്മയുടെ തീരുമാനങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്നുവെന്ന് നിവിന്‍ പോളി

Also read: ഭാഗ്യം എപ്പോഴും തുണയ്ക്കില്ലെന്ന് നിവിന്‍ പോളി