LiveTV

Live

Entertainment

പൊളിച്ചടുക്കി ജ്യോതിക;കാട്രിന്‍ മൊഴിയുടെ ട്രയിലര്‍ കാണാം

ഒരു സാധാരണ വീട്ടമ്മ റേഡിയോ ജോക്കിയായി മാറുന്നതും പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് കാട്രിന്‍ മൊഴിയുടെ കഥ

പൊളിച്ചടുക്കി ജ്യോതിക;കാട്രിന്‍ മൊഴിയുടെ ട്രയിലര്‍ കാണാം

തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിന്‍ മൊഴിയുടെ ട്രയിലര്‍ പുറത്തിറങ്ങി. ഹിന്ദിയില്‍ വിദ്യാ ബാലന്‍ തകര്‍ത്തഭിനയിച്ച സുലുവിനെ തമിഴില്‍ അവതരിപ്പിക്കുന്നത് ജ്യോതികയാണ്. സുലോചന എന്ന സുലു തമിഴിലെത്തുമ്പോള്‍ വിജയ ലക്ഷ്മി എന്ന വിജി ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു സാധാരണ വീട്ടമ്മ റേഡിയോ ജോക്കിയായി മാറുന്നതും പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് കാട്രിന്‍ മൊഴിയുടെ കഥ.

രാധാ മോഹൻ ആണ് ചിത്രം തമിഴിലൊരുക്കുന്നത്. വിജിയുടെ ഭര്‍ത്താവ് ബാലുവായി എത്തുന്നത് വിദാര്‍ത്ഥാണ്. റേഡിയോ സ്റ്റേഷന്‍ മാനേജറായി ലക്ഷ്മി മഞ്ജുവും എത്തുന്നു. നടന്‍ ചിമ്പു അതിഥി വേഷത്തിലുമെത്തുന്നുണ്ട്. മഹേഷ് മുത്തുസാമിയാണ് ക്യാമറ. സംഗീതം എ.എച്ച് കാഷിഫ്. ജി.ധനജ്ഞയനാണ് നിര്‍മ്മാണം. ചിത്രം നവംബര്‍ 16ന് തിയറ്ററുകളിലെത്തും.

Also read: തുമാരി സുലുവിന്റെ തമിഴ് പതിപ്പില്‍ ജ്യോതിക; ‘കാട്രിന്‍ മൊഴി’യുടെ ടീസര്‍ കാണാം

Also read: തുമാരി സുലു തമിഴിലേക്ക്; നായിക ജ്യോതിക