LiveTV

Live

Entertainment

മഹാനടി സാവിത്രിയായി നിത്യാ മേനോന്‍;ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ കാണാം

എന്‍ടിആറിന്റെ ബയോപിക് ചിത്രത്തിലാണ് നിത്യ സാവിത്രിയായി വേഷമിടുന്നത്.

മഹാനടി സാവിത്രിയായി നിത്യാ മേനോന്‍;ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ കാണാം

കീര്‍ത്തി സുരേഷിന് പിന്നാലെ തെലുങ്ക് താരം സാവിത്രിയെ വെള്ളിത്തിരയില്‍ അനശ്വരമാക്കാനൊരുങ്ങി നിത്യാ മേനോന്‍. എന്‍ടിആറിന്റെ ബയോപിക് ചിത്രത്തിലാണ് നിത്യ സാവിത്രിയായി വേഷമിടുന്നത്.

ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിത്യ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 1962 ല്‍ പുറത്തിറങ്ങിയ ‘ഗുണ്ടമ്മ കഥ’ എന്ന ചിത്രത്തിലെ ഒരു രംഗമാണ് പോസ്റ്ററില്‍ പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്. പോസ്റ്ററില്‍ എന്‍ടി രാമറാവുവായി ബാലകൃഷ്ണനും സാവിത്രിയായി നിത്യയുമാണുള്ളത്.

രണ്ട് ഭാഗങ്ങളായാണ് എന്‍ടിആറിന്റെ ബയോപിക് സിനിമ ഒരുങ്ങുന്നത്. ‘കഥാനായകുഡു’ എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്. ‘മഹാനായകുഡു’ എന്നതാണ് രണ്ടാം ഭാഗം. ആദ്യ ഭാഗം 2019 ജനുവരി 9 ന് തിയറ്ററുകളിലെത്തും. രണ്ടാം ഭാഗം 2010 ജനുവരി 26 നായിരിക്കും റിലീസ് ചെയ്യുക. എന്‍ടിആറിന്റെ ജീവിതകഥയും നേട്ടങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

അതേ സമയം അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നിത്യാ മേനോന്‍. തപ്‌സി പന്നു, വിദ്യാ ബാലന്‍, സോനാക്ഷി, കൃതി കുല്‍ഹാരി എന്നിവരും ചിത്രത്തിലുണ്ട്.

Also read: മഞ്ജുവിന് വേണ്ടി നിത്യാ മേനോന്‍ പാടിയ മോഹന്‍ലാലിലെ പാട്ട് കാണാം

Also read: നിത്യ മേനോന്‍ ബോളിവുഡില്‍; അരങ്ങേറ്റം അക്ഷയ് കുമാറിനൊപ്പം  

Also read: നിത്യ മേനോൻ ചിത്രം പ്രാണയിൽ ദുൽഖറും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്