LiveTV

Live

Entertainment

നിത്യ മേനോന്‍ ബോളിവുഡില്‍; അരങ്ങേറ്റം അക്ഷയ് കുമാറിനൊപ്പം  

അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ ബോളിവുഡ് അരങ്ങേറ്റം.

നിത്യ മേനോന്‍ ബോളിവുഡില്‍; അരങ്ങേറ്റം അക്ഷയ് കുമാറിനൊപ്പം  

തെന്നിന്ത്യന്‍ താരം നിത്യ മേനോന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ ബോളിവുഡ് അരങ്ങേറ്റം.

മലയാളത്തിലൂടെ സിനിമയിലെത്തിയ നിത്യാ മേനോന്‍ ഇപ്പോള്‍ തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം തിരക്കേറിയ താരമാണ്. തെന്നിന്ത്യന്‍ ചിത്രങ്ങളിലെ വിജയം താരത്തെ ഇപ്പോള്‍ ബോളിവുഡിലുമെത്തിച്ചു. ഇന്ത്യയുടെ ചൊവ്വാ ദൌത്യമായ മംഗള്‍യാനെക്കുറിച്ച് പറയുന്ന മിഷന്‍ മംഗളിലൂടെയാണ് നിത്യയുടെ ബോളിവുഡ് ചുവടുവെപ്പ്. അക്ഷയ്കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ വിദ്യാ ബാലന്‍, തപ്സി പന്നു, സൊനാക്ഷി സിന്‍ഹ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ജഗന്‍ സാക്ഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഫോക്സ് സ്റ്റുഡിയോസും കേപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്നാണ്. ഷൂട്ടിങ് ഉടന്‍ തുടങ്ങും.