LiveTV

Live

Entertainment

വിക്രത്തെ നായകനാക്കി കമല്‍ഹാസന്‍; ഫസ്റ്റ് ലുക്ക് പുറത്ത്

കദരം കൊണ്ടേന്‍ എന്നാണ് സിനിമയുടെ പേര്.

വിക്രത്തെ നായകനാക്കി കമല്‍ഹാസന്‍; ഫസ്റ്റ് ലുക്ക് പുറത്ത്

വിക്രത്തെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കദരം കൊണ്ടേന്‍ എന്നാണ് സിനിമയുടെ പേര്. വിക്രം ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കദരം കൊണ്ടെനിലെത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

സ്കെച്ചിന്റെ പരാജയത്തിന് ശേഷം വിക്രം വേഷമിടുന്ന ചിത്രമാണിത്. വിക്രമിന്റെ 56മത് ചിത്രം. ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഈ ചിത്രമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് എം സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജാ കുമാറാണ് നായിക. അക്ഷര ഹാസനും ഒരു പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ജിബ്രാനാണ് സംഗീതം. രാജ്കമല്‍ ഫിലിംസിന്റെ നാല്‍പ്പത്തഞ്ചാമത് ചിത്രമാണിത്. ഷൂട്ടിങ് ഉടന്‍ തുടങ്ങും.