LiveTV

Live

Entertainment

ജോൺ ഡോൺ ബോസ്കോയുടെ പുതിയ അങ്കം വരിക്കാശ്ശേരി മനയില്‍; ട്രെയ്ലര്‍ കാണാം

ജോൺ ഡോൺ ബോസ്കോയുടെ പുതിയ അങ്കം വരിക്കാശ്ശേരി മനയില്‍; ട്രെയ്ലര്‍ കാണാം

പേടിപ്പെടുത്താന്‍ പ്രേതം ടീം വീണ്ടും വരുന്നു. ജോൺ ഡോൺ ബോസ്കോയുടെ പുതിയ അങ്കം വരിക്കാശ്ശേരി മനയിലാണ് എന്ന പ്രത്യേകയുമായാണ് പ്രേതം ഇപ്രാവശ്യം പ്രേക്ഷകരിലേക്ക് വരുന്നത്.

ക്രിസ്തുമസ് റിലീസായി എത്തുന്ന പ്രേതം സിനിമ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല. ജോൺ ഡോൺ ബോസ്കോ നേരിട്ടുള്ളതിൽവെച്ച് ഏറ്റവും ഭീകരമായ കേസുമായാണ് പ്രേതം 2 വരുന്നത്. രണ്ടാം ഭാഗത്തിൽ 'ക്വീൻ' ഫെയിം സാനിയ ഇയ്യപ്പനും ദുര്‍ഗ്ഗ കൃഷ്ണനും നായികമാരായെത്തുന്നു.  സിദ്ധാർത്ഥ്‌ ശിവ, അമിത് ചക്കാലയ്ക്കൽ, ഡെയിൻ എന്നിവരാണ് മറ്റുതാരങ്ങൾ.

ചായാഗ്രഹണം വിഷ്ണു നാരായണന്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് പ്രേതം നിര്‍മിക്കുന്നത്.