LiveTV

Live

Entertainment

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി സര്‍ക്കാരിന്റെ പുതിയ പ്രൊമോ

ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി സര്‍ക്കാരിന്റെ പുതിയ പ്രൊമോ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സര്‍ക്കാരിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു.‍ ഇളയ ദളപതിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

ദീപാവലിയോടനുബന്ധിച്ച ‘സര്‍ക്കാര്‍’ തിയറ്ററുകളിലെത്തും. വിവിധ രാജ്യങ്ങളിലായി 1200 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റ റിലീസ്. എ.ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീര്‍ത്തി സുരേഷാണ് വിജയയുടെ നായികയായി എത്തുന്നത്. വരലക്ഷ്മി ശരത് കുമാര്‍, രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരാണ് സര്‍ക്കാരിലെ മറ്റ് താരങ്ങള്‍. എ.ആര്‍ റഹ്മാനാണ് സംഗീതം. ക്യാമറ-ഗിരീഷ് ഗംഗാധരന്‍. സണ്‍ ടിവി നെറ്റ്‍വര്‍ക്ക് ലിമിറ്റഡാണ് നിര്‍മ്മാണം.

Also read: വിജയ്-മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സര്‍ക്കാര്‍ ദീപാവലിക്കെത്തും 

Also read: വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സര്‍ക്കാരിനെ പിടിച്ചുലച്ച് വീണ്ടും വിവാദം 

Also read: വിജയ് ചിത്രം റിലീസിന് മുമ്പേ കേരളത്തില്‍ നിന്നും നേടിയത് എട്ട് കോടി !