Top

മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ; ജീത്തു ജോസഫ്

കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്.

MediaOne Logo

Web Desk

Web Desk

  • Updated:

    2018-11-03 05:26:01.0

Published:

3 Nov 2018 5:26 AM GMT

മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ; ജീത്തു ജോസഫ്
X

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ജീത്തു ജോസഫിന്റെ ദൃശ്യം. വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പോഴും ദൃശ്യം കോടികള്‍ വാരി. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നായകനായത് ഉലകനായകന്‍ കമല്‍ഹാസനായിരുന്നു. ആദ്യം പരിഗണിച്ചിരുന്നത് രജനീകാന്തിനെയായിരുന്നു. എന്നാല്‍ രജനിക്ക് കഥ ഇഷ്ടമായെങ്കിലും പൊലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞ് താരം പിന്‍മാറുകയായിരുന്നുവെന്ന് ജീത്തു ജോസഫ് പറഞ്ഞു. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് നഷ്ടമാകുന്നതെന്ന് ഒരു മലയാളം എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു പറഞ്ഞു.

സൂപ്പര്‍സ്റ്റാര്‍ പദവി ഒരു നടനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്നും അതിനാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹം. സൂപ്പര്‍സ്റ്റാറായി കഴിഞ്ഞാല്‍ അയാളിലെ നടനെ നിയന്ത്രിക്കേണ്ടി വരുമെന്നും പ്രതിഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നു കരുതി പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.

മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്...ജീത്തു പറയുന്നു.

ദൃശ്യത്തില്‍ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗമുണ്ട്. അനിവാര്യമായ ഒരു രംഗമായിരുന്നു അത്. അന്ന് പലരും അതിനോട് യോജിച്ചില്ല. ആരാധകര്‍ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ലാലേട്ടനോട് പറഞ്ഞപ്പോള്‍, സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കാളിദാസിനെ നായകനാക്കി ഒരുക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റൗഡിയാണ് ജീത്തു ജോസഫിന്റെ പുതിയ ചിത്രം. അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

ये भी पà¥�ें- കലിപ്പ് ലുക്കില്‍ കാളിദാസ്; ജീത്തു ജോസഫ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

ये भी पà¥�ें- ഒടുവില്‍ ലാലേട്ടനും പറഞ്ഞു, ജീത്തു ജോസഫ് ചിത്രത്തില്‍ പ്രണവ് നായകന്‍

TAGS :

Next Story