LiveTV

Live

Entertainment

വസുന്ധരാദാസിനെ നാല് കിലോമീറ്റര്‍ പിന്തുടര്‍ന്ന് നടുറോഡില്‍ അപമാനിച്ചതായി പരാതി

വസുന്ധരാ ദാസ് ട്രാഫിക് സിഗ്‌നലില്‍ വച്ച് തന്റെ വാഹനത്തിന്‍റെ വഴിമുടക്കിയെന്ന് പറഞ്ഞാണ് ഡ്രൈവർ പ്രശ്നമുണ്ടാക്കിയത്.

വസുന്ധരാദാസിനെ നാല് കിലോമീറ്റര്‍ പിന്തുടര്‍ന്ന് നടുറോഡില്‍ അപമാനിച്ചതായി പരാതി

നടിയും ഗായികയുമായ വസുന്ധരാ ദാസിനെ കാര്‍ ഡ്രൈവര്‍ നടുറോഡില്‍ തടഞ്ഞുനിർത്തി അപമാനിച്ചതായി പരാതി. ബെംഗളൂരു മല്ലേശ്വരം പോലീസ് സ്റ്റേഷനില്‍ വസുന്ധരാ ദാസ് പരാതി നല്‍കി.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മല്ലേശ്വരത്താണ് സംഭവം നടന്നത്. വസുന്ധരാ ദാസ് ട്രാഫിക് സിഗ്‌നലില്‍ വച്ച് തന്റെ വാഹനത്തിന്‍റെ വഴിമുടക്കിയെന്ന് പറഞ്ഞാണ് ഡ്രൈവർ പ്രശ്നമുണ്ടാക്കിയത്. നാല് കിലോമീറ്റര്‍ വസുന്ധരയെ പിന്തുടർന്ന് മറ്റൊരു സിഗ്‌നലില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ അധിക്ഷേപിച്ചെന്നാണ് പരാതി.

കാറില്‍ നിന്ന് പുറത്തുവരാന്‍ ആവശ്യപ്പെട്ടാണ് ഡ്രൈവര്‍ വസുന്ധരയോട് കയര്‍ത്തത്. ലൈംഗികചുവയുള്ള മോശം വാക്കുകളും ഉപയോഗിച്ചു. ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വസുന്ധരയുടെ പരാതി പ്രകാരം സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് മല്ലേശ്വരം പോലീസ് എഫ്.ഐ.ആര്‍ ചുമത്തിയത്.