LiveTV

Live

Entertainment

പ്രണയപ്പൂ വിടര്‍ന്നത്..;കുപ്രസിദ്ധ പയ്യനിലെ പുതിയ പാട്ട് കാണാം

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. 

പ്രണയപ്പൂ വിടര്‍ന്നത്..;കുപ്രസിദ്ധ പയ്യനിലെ പുതിയ പാട്ട് കാണാം

ടൊവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രണയപ്പൂ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ദേവാനന്ദും റിമി ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേവാനന്ദ് തന്നെയാണ് ഗാനരംഗത്തില്‍ പാടി അഭിനയിച്ചിരിക്കുന്നത്.

കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ചിത്രം സംവിധാനം ചെയ്യുന്നത് മധുപാലാണ്. അജയന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍, അനു സിത്താര,സിദ്ദിഖ്,ശ്വേത മേനോന്‍,ദിലീഷ് പോത്തന്‍,ശരണ്യ പൊന്‍വണ്ണന്‍,നെടുമുടി വേണു,സുകന്യ എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജീവന്‍ ജോബ് തോമസിന്റെതാണ് തിരക്കഥ. വി.സിനിമാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 9ന് തിയറ്ററുകളിലെത്തും.

Also read: സസ്പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങളുമായി ഒരു കുപ്രസിദ്ധ പയ്യന്റെ ട്രയിലര്‍

Also read: ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി