LiveTV

Live

Entertainment

‘പള്ളിയിൽ വന്നാൽ ഫോട്ടോ എടുക്കരുത്, പ്രാർത്ഥിക്കണം’; വൈറലായി മമ്മുട്ടിയുടെ വീഡിയോ 

‘പള്ളിയിൽ വന്നാൽ ഫോട്ടോ എടുക്കരുത്, പ്രാർത്ഥിക്കണം’; വൈറലായി മമ്മുട്ടിയുടെ വീഡിയോ 

പള്ളിയിൽ പ്രാർത്ഥനക്ക് വന്ന മമ്മുട്ടിയുടെ ഫോട്ടോ ആരാധകരിലൊരാൾ എടുക്കാൻ ശ്രമിക്കുന്നത് തടയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. ‘പള്ളിയിൽ വന്നാൽ ഫോട്ടോ എടുക്കരുത്, പള്ളിയിൽ വന്നാൽ പ്രാർത്ഥിക്കണം’ എന്ന് പറയുന്ന മമ്മുട്ടി നേരെ പള്ളിയിലേക്ക് നടന്ന് പോകുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്. മമ്മുട്ടിയുടെ കൂടെ വന്ന സഹായികളിലൊരാൾ ആരാധകന്റെ കൈയിൽ നിന്നും ഫോൺ തട്ടിയകറ്റുന്നതും വീഡിയോയിൽ ദൃശ്യമാണ്. കാസർകോഡ് വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മമ്മുട്ടി ചിത്രം ഉണ്ടയുടെ ചിത്രീകരണം കാസർക്കോഡാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയിൽ മമ്മുട്ടി പൊലീസ് ഓഫീസറായിട്ടാവും പ്രത്യക്ഷപ്പെടുക. ഹർഷാദാണ് ചിത്രത്തിന്റെ തിരക്കഥ.

Also read: ഉണ്ടയില്‍ മമ്മൂട്ടിക്ക് പൊലീസ് വേഷം; ചിത്രീകരണം സെപ്തംബറില്‍ തുടങ്ങും

ഉത്തരേന്ത്യയിലെ നക്സല്‍ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പൊലീസുകാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ആക്ഷ്നും കോമഡിക്കും പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ പല ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.

Also read: മമ്മൂട്ടി ചിത്രം ഉണ്ടയുടെ ചിത്രീകരണം തുടങ്ങി