LiveTV

Live

Entertainment

മാരി 2 ഫസ്റ്റ് ലുക്ക് പുറത്ത്; വില്ലനായി മലയാളത്തിന്റെ ടോവിനോ

മാരി 2 ഫസ്റ്റ് ലുക്ക് പുറത്ത്; വില്ലനായി മലയാളത്തിന്റെ ടോവിനോ

ധനുഷിന്റെ സൂപ്പർ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗം മാരി 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിലെ യുവ താരം ടോവിനോ വില്ലൻ വേഷത്തിൽ വരുന്നു എന്ന പ്രത്യേകതയുമായാണ് മാരി രണ്ടാം ഭാഗം മലയാളികൾക്ക് മുന്നിൽ എത്തുക. തമിഴിൽ ടോവിനോ തന്നെയാണ് ചിത്രത്തിന് ഡബ് ചെയ്യുന്നത്. നേരത്തെ ടോവിനോയുടെ തരംഗം സിനിമ ധനുഷിന്റെ കീഴിലുള്ള വണ്ടർ ബാർസ് ആയിരുന്നു നിർമിച്ചിരുന്നത്.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി 2 ചിത്രത്തില്‍ റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ, ടോവിനോ തോമസ്‌ എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്‌.

2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. ‘ഒരിക്കല്‍ കൂടി മാരി എന്ന കഥാപാത്രമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, ഇനിയും മാരിയാകാന്‍ കാത്തിരിക്കുന്നു’ എന്നാണ് മാരി 2വിനെ കുറിച്ച് ധനുഷ് പറഞ്ഞത്. ചിത്രം ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്.