LiveTV

Live

Entertainment

ചിരിമധുരം നിറച്ച് ലഡു;ട്രയിലര്‍ കാണാം

’ലഡു’ നവംബര്‍ 16 ന് തിയറ്ററുകളിലെത്തും.

 ചിരിമധുരം നിറച്ച് ലഡു;ട്രയിലര്‍ കാണാം

ബാലു വര്‍ഗ്ഗീസ്, ശബരീഷ് വര്‍മ്മ, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ലഡുവിന്റെ ട്രയിലര്‍ പുറത്തിറങ്ങി.പ്രണയവും സൗഹൃദവും ആക്ഷനും കോമഡിയുമൊക്കെ ഉള്‍പ്പെടുത്തിയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്.’ലഡു’ നവംബര്‍ 16 ന് തിയറ്ററുകളിലെത്തും.

സുഹൃത്തുക്കളായ മൂന്നു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. അരുണ്‍ ജോര്‍ജ്ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സാഗര്‍ സത്യനാണ്.ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖ നടി സൂര്യ ഗായത്രിയാണ്.ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, പാഷാണം ഷാജി, മനോജ് ഗിന്നസ്, സാജു നവോദയ, വിജോ വിജയകുമാര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.