LiveTV

Live

Entertainment

ദുൽഖർ ക്രിക്കറ്റ് താരമായി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ദുൽഖർ ക്രിക്കറ്റ് താരമായി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

കാര്‍വാന് ശേഷം ദുൽഖർ സൽമാൻ നായകനെത്തുന്ന രണ്ടാമത്തെ  ബോളിവുഡ് ചിത്രം സോയ ഫാക്ടറിലെ ചിത്രങ്ങൾ പുറത്തുവിട്ടു. കോഹ്‌ലിയോട് സമാനമായ രുപത്തിലുള്ള ഫോട്ടോ നേരത്തെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത് കൗതുകത്തോടെയായിരുന്നു താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരുന്നത്. ക്രിക്കറ്റ് താരത്തിന്റെ എല്ലാ വിധ ഗെറ്റ് അപ്പിലുമുള്ള പുതിയ ചിത്രങ്ങളെ ഏതായാലും സമൂഹ മാധ്യമങ്ങളിൽ നേരത്തെ വൈറലായിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിൽ ദുൽഖർ എത്തിയ ചിത്രങ്ങളില്‍ മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവന്‍ പരിശീലകന്റെ രൂപത്തിലാണ് നില്‍ക്കുന്നത്.

അനുജ ചൗഹാന്റെ 2008 ൽ പുറത്തിറങ്ങിയ ദ സോയാ ഫാക്ടർ എന്ന  നോവലിനെ ആധാരമാക്കിയൊരുക്കുന്ന ചിത്രത്തിൽ സോനം കപൂറാണ് ദുൽഖറിന്റെ നായികനായെത്തുന്നത്. ഏപ്രിൽ 5 നു തീയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിനേതാവും തിരക്കഥാകൃത്തുമായ അഭിഷേക് ശർമയാണ്.

തികച്ചും വ്യത്യസ്തമായ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് സോനം കപൂർ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരുമായി പങ്കു വെച്ചത്. നിഖിൽ എന്ന കഥാപാത്രമായി ദുൽഖറും സോയ സോളങ്കി എന്ന നായികാ കഥാപാത്രമായി സോനം കപൂറും വൈകാതെ തന്നെ സ്‌ക്രീനിലെത്തും.