LiveTV

Live

Entertainment

തുടര്‍ച്ചയായ രണ്ടാം വാരവും അമേരിക്കന്‍ ബോക്സ് ഓഫീസ് കീഴടക്കി ഹൊറര്‍ ചിത്രം ഹാലോവീന്‍

തുടര്‍ച്ചയായ രണ്ടാം വാരവും അമേരിക്കന്‍ ബോക്സ് ഓഫീസ് കീഴടക്കി ഹൊറര്‍ ചിത്രം ഹാലോവീന്‍

തുടര്‍ച്ചയായ രണ്ടാം വാരവും അമേരിക്കന്‍ ബോക്സ് ഓഫീസ് കീഴടക്കി ഹൊറര്‍ ചിത്രം ഹാലോവീന്‍. 126 മില്യണ്‍ ഡോളറാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് ഇതിനോടകം വാരിക്കൂട്ടിയത്. റൊമാന്റിക് ചിത്രം എ സ്റ്റാര്‍ ഈ ബോണ്‍ ആണ് ബോക്സ് ഓഫീസ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്.

ഹാലോവീന്‍ പരമ്പരയിലെ പതിനൊന്നാമത് ചിത്രം റെക്കോര്‍ഡ് കളക്ഷനോടെയാണ് അമേരിക്കന്‍ ബോക്സ് ഓഫീസുകളില്‍ മുന്നേറുന്നത്. ജാമി ലീ കര്‍ട്ടീസ് പ്രധാന വേഷത്തിലെത്തിയ ഹാലോവീന്‍ കഴിഞ്ഞ ആഴ്ച മാത്രം നേടിയത് 32 മില്യണ്‍ ഡോളര്‍ ആണ്. 126 മില്യണ്‍ ഡോളറാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. ഡേവിഡ് ഗോര്‍ഡണ്‍ ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രം യൂണിവേഴ്സല്‍ പിക്ചേഴ്സ് ആണ് ചിത്രം തീയറ്ററുകളിലെത്തിച്ചത്.

ബ്രാഡ്‌ലി കൂപ്പര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ റൊമാന്റിക് ചിത്രം എ സ്റ്റാര്‍ ഈസ് ബോണ്‍ ആണ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. കൂപ്പറിനൊപ്പം ലേഡി ഗാഗയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

വാര്‍ണര്‍ ബ്രദേഴ്സ് ചിത്രം തീയറ്ററുകളിലെത്തിച്ച ചിത്രം 14 മില്യണ്‍ ഡോളര്‍ കഴിഞ്ഞ ആഴ്ച മാത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടി. ടോം ഹാര്‍ഡി നായകനായെത്തിയ സൂപ്പര്‍ ഹീറോ ചിത്രം വെനം ആണ് കളക്ഷനില്‍ മൂന്നാം സ്ഥാനത്ത്. സോണി പിക്ചേഴ്സ് തീയറ്ററിലെത്തിച്ച ചിത്രം കഴിഞ്ഞ ആഴ്ച നേടിയത് 10.8 മില്യണ്‍ ഡോളറാണ്. 187 മില്യണ്‍ ഡോളറാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് .

7.5 മില്യണ്‍ ഡോളര്‍ കളക്ഷനുമായി ഹൊറല്‍ കോമഡി ചിത്രം ഗൂസ്ബംപ്സ് 2 ഹോന്‍ഡ‍ഡ് ഹാലോവീന്‍ ആണ് നാലാം സ്ഥാനത്ത്. ഗെരാര്‍ഡ് ബട്ട്‌ലറും ഗാരി ഓള്‍ഡ്മാനും പ്രധാന വേഷങ്ങളിലെത്തിയ ഹന്‍ഡര്‍ കില്ലറും കളക്ഷനില്‍ തൊട്ടുപിന്നിലുണ്ട്.