LiveTV

Live

Entertainment

ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലും ആശാ ശരത്തുമാണ് പുതിയ പോസ്റ്ററിലുള്ളത്. ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

രഞ്ജിത്താണ് ‘ഡ്രാമ’യുടെ സംവിധായകന്‍.‘ലോഹ’ത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘ഡ്രാമ’. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

ആശാ ശരത്താണ് ചിത്രത്തിലെ നായികയാകുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് ആശയെത്തുന്നത്. സുരേഷ് കൃഷ്ണ, സുബി സുരേഷ്, മുരളി മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടനില്‍വെച്ചാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. നവംബര്‍ ഒന്നിന് ‘ഡ്രാമ‘ തിയറ്ററുകളിലെത്തും.

Also read: ‘ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെയീ കേസില്‍ ജാമ്യം കിട്ടും വെറുതെ വിടുകയും ചെയ്യും’; ഡ്രാമ ടീസര്‍ കാണാം

Also read: രഞ്ജിത് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 'ഡ്രാമ' വരുന്നു