LiveTV

Live

Entertainment

റിലീസിനൊരുങ്ങി സണ്ണി ഡിയോള്‍ ചിത്രങ്ങള്‍- ട്രെയ്‌ലര്‍ കാണാം   

റിലീസിനൊരുങ്ങി സണ്ണി ഡിയോള്‍ ചിത്രങ്ങള്‍- ട്രെയ്‌ലര്‍ കാണാം   

സണ്ണി ഡിയോളിന്റെ രണ്ട് ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്. ഭയ്യാജി സൂപ്പര്‍ ഹിറ്റും മൊഹല്ല അസിയും. രണ്ട് ചിത്രങ്ങളുടെയും ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു.

യംല പംഗ്‌ല ദീവാനേക്ക് ശേഷം സണ്ണി ഡിയോളിന്റെതായി പ്രേക്ഷകരിലെക്കെത്താന്‍ തയ്യാറെടുക്കുന്ന ചിത്രങ്ങളാണ് ഭയ്യാജി സൂപ്പര്‍ ഹിറ്റും മൊഹല്ല അസിയും. ഭയ്യാജി സൂപ്പര്‍ ഹിറ്റ് ഒരു കോമഡി ചിത്രമാണെങ്കില്‍ ഒരു ആക്ഷേപഹാസ്യ ചിത്രമാണ് മൊഹല്ല അസി. ഡോക്ടര്‍ കാശിനാഥ് സിങിന്റെ കാശി കാ അസിയെന്ന നോവലിനെ ആധാരമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി മൊഹല്ല അസി തയ്യാറാക്കിയിരിക്കുന്നത്.

അയോധ്യ വിവാദം, മണ്ഡല്‍ കമ്മീഷന്‍ തുടങ്ങിയ വിവാദ വിഷയങ്ങള്‍ ചിത്രത്തില്‍ പ്രമേയമായി വരുന്നുണ്ട് . ഇതിന്റെ പേരില്‍ 2016ല്‍ തയ്യാറായ സിനിമയുടെ റിലീസ് ഏറെക്കാലം തടഞ്ഞുവെക്കുകയായിരുന്നു .ഒടുക്കം നംവബര്‍ 16 ന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു. അസി ഗട്ടിലെ സംസ്‌കൃത അധ്യാപകനായ ധര്‍മ്മനാഥ് പാണ്ഡെ എന്ന കഥാപാത്രമായണ് സണ്ണി ഡിയോളെത്തുന്നത്. സാക്ഷി തന്‍വാര്‍, രവി കിഷാന്‍, സൗരഭ് ശുക്ല തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ഒരു മുഴുനീള കോമഡി ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ഭയ്യാജി സൂപ്പര്‍ ഹിറ്റ് . വരാണസി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലാല്‍ ബയ്യാസാബ് ദുബെ എന്ന ഡോണ്‍ കഥാപാത്രമായാണ് സണ്ണിയെത്തുന്നത്. പ്രീതി സിന്റയാണ് നായിക. മൊഹല്ല അസിയെ പോലെ ഭയ്യാജിയും വൈകിയാണ് റിലീസിനെത്തുന്നത്. നീരജ് പഥക് ഒരുക്കിയ ചിത്രം നവംബര്‍ 23 ന് പ്രേക്ഷകരിലേക്കെത്തും.