LiveTV

Live

Entertainment

‘ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെയീ കേസില്‍ ജാമ്യം കിട്ടും വെറുതെ വിടുകയും ചെയ്യും’; ഡ്രാമ ടീസര്‍ കാണാം

‘ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെയീ കേസില്‍ ജാമ്യം കിട്ടും വെറുതെ വിടുകയും ചെയ്യും’; ഡ്രാമ ടീസര്‍ കാണാം

രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ഡ്രാമയുടെ രണ്ടാമത്തെ ടീസര്‍ പുറത്ത് വന്നു. ‘ഫെമിനിസ്റ്റുകളുടെ ഇന്റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്റെയീ കേസില്‍ ജാമ്യം കിട്ടും വെറുതെ വിടുകയും ചെയ്യും’; എന്ന മോഹന്‍ലാല്‍ ഡയലോഗുമായി പുറത്തിറങ്ങിയ ടീസര്‍ പുതിയ അമ്മ-ഡബ്യു.സി.സി വിവാദങ്ങളുമായി ബന്ധിപ്പിക്കുകയാണ് ആരാധകര്‍. ഡബ്യു.സി.സിക്കുള്ള മറുപടി എന്ന രൂപത്തിലാണ് ആരാധകര്‍ പുതിയ ടീസറിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ചത്. ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഡ്രാമയ്ക്കുണ്ട്. രഞ്ജിത്ത് തന്നെയാണ് സിനിമയുടെ തിരക്കഥയെഴുതുന്നത്.

ആശാ ശരത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഴഗപ്പനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നവംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.