LiveTV

Live

Entertainment

നായകനായി നീരജ് മാധവ്; ‘ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പിക്‌സെറൊയുടെ ബാനറില്‍ ശ്രീജിത്ത് എസ് പിള്ള ആണ് ചിത്രം നിര്‍മ്മിക്കുന്നത്

നായകനായി നീരജ് മാധവ്;  ‘ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ‘ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. രജീഷ് ലാല്‍ വംശ ആണ് ‘ക’ സംവിധാനം ചെയ്യുന്നത്, വിഷ്ണു വംശ ആണ് ചിത്രത്തിനായി സംഭാഷണം ഒരുക്കിയിരിക്കുന്നത്. പിക്‌സെറൊയുടെ ബാനറില്‍ ശ്രീജിത്ത് എസ് പിള്ള ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

I'm extremely proud to share the title poster for the movie #KA directed by Rajeeshlal Vamsha and produced by Sreejith S...

Posted by Dulquer Salmaan on Thursday, October 25, 2018

പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ലവകുശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നീരജ് നായകനാകുന്ന ചിത്രം കൂടിയാണ് ക. മാമാങ്കം, ദ ഫാമില് മാന്‍ എന്നിവയാണ് നീരജിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Also read: പ്രളയത്തെ തോൽപ്പിച്ച് നീരജ് മാധവിന്റെ ‘ഞാൻ മലയാളി’ ആൽബം 

Also read: നീരജ് മാധവ് വിവാഹിതനായി

Also read: മലയാളത്തില്‍ നിന്നും ആദ്യമായി വെബ്‌സീരീസിലേക്ക് നായകനായി നീരജ് മാധവ്