LiveTV

Live

Entertainment

ജോണി ഡെപ്പ് ഇനി ജാക്ക് സ്പാരോ ആയി വേഷമിടില്ല  

ജോണി ഡെപ്പ് ഇനി ജാക്ക് സ്പാരോ ആയി വേഷമിടില്ല  

ലോകം ഏറ്റെടുത്ത കടല്‍ക്കൊള്ളക്കാരന്‍ ജാക്ക് സ്പാരോ ആയി ഇനി ജോണി ഡെപ്പ് വേഷമിടില്ല. ചിത്രത്തിന്റ നിര്‍മാതാക്കളായ ഡിസ്‌നി സ്റ്റുഡിയോസ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്ന് ജോണി ഡെപ്പിനെ നീക്കി. താരത്തിന്റെ കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക പരാധീനതയുമാണ് ഡിസ്‌നി സ്റ്റുഡിയോയുടെ ഈ തീരുമാനത്തിന് പിന്നില്‍. പൈറേറ്റ്‌സ് ഓപ് കരീബിയന്‍ സീയുടെ തിരക്കഥാകൃത്ത് സ്റ്റുവാര്‍ട്ട് ബീറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അത്രമേല്‍ ആരാധകരെ സൃഷ്ടിക്കുകയും അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്ത കഥാപാത്രമാണ് പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ശ്രേണിയിലെ ജാക്ക് സ്പാരോ എന്ന നായകന്‍. ജോണി ഡെപ്പ് എന്ന നടന്‍ അനശ്വരമാക്കിയ ഈ കിറുക്കന്‍ കപ്പിത്താന് ഇന്ത്യയിലും ആരാധകരേറെയുണ്ട്. എന്നാല്‍, ഇനി ആ വേഷത്തില്‍ ജോണി ഡെപ്പിനെ ആരാധകര്‍ കാണില്ല.

ജാക് സ്പാരോയെ ആര് ചെയ്താലും ജോണി ഡെപ്പിനെപ്പോലെ മനോഹരമാക്കാന്‍ സാധിക്കില്ലെന്ന് സ്റ്റുവാര്‍ട്ട് ബീറ്റി പറയുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ശ്രേണിയിലെ അഞ്ച് ചിത്രങ്ങളില്‍ ജോണി ഡെപ്പ് ജാക്ക് സ്പാരോയായി എത്തിയിരുന്നു.

2003 ലാണ് പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ശ്രേണിയിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം പോലെ തന്നെ പിന്നീട് വന്ന നാല് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. ആറാമത് ചിത്രത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കവേയാണ് ഈ വാര്‍ത്ത.

സൂപ്പര്‍ഹിറ്റ് ചിത്രം ഡെഡ്പൂളിന്റെ തിരക്കഥാകൃത്തുക്കളായ റെറ്റ് റീസിനെയും, പോള്‍ വെര്‍നിക്കിനെയുമാണ് പുതിയ പൈറേറ്റ്‌സ് ചിത്രത്തിന് തിരക്കഥ എഴുതാന്‍ ഡിസ്‌നി വിളിച്ചിരിക്കുന്നത്. പുതിയ ജാക്ക് സ്പാരോയായി ആരാണ് എത്തുക എന്ന് കാത്തിരുക്കുകയാണ് ഹോളിവുഡ്.