LiveTV

Live

Entertainment

കിടിലന്‍ ലുക്കില്‍ നാഗ് ചൈതന്യ; സവ്യസാചിയുടെ ട്രയിലര്‍ കാണാം

യു ട്യൂബില്‍ റിലീസ് ചെയ്ത സവ്യസാചിയുടെ ട്രെയിലര്‍ ഒരു ദിവസംകൊണ്ട് ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

 കിടിലന്‍ ലുക്കില്‍ നാഗ് ചൈതന്യ; സവ്യസാചിയുടെ ട്രയിലര്‍ കാണാം

നാഗ് ചൈതന്യ നായകനാകുന്ന സവ്യസാചിയുടെ ട്രയിലര്‍ പുറത്തിറങ്ങി. പ്രണയവും ആക്ഷന്‍ രംഗങ്ങളുമെല്ലാം കോര്‍ത്തിണക്കിയ ട്രയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യു ട്യൂബില്‍ റിലീസ് ചെയ്ത സവ്യസാചിയുടെ ട്രെയിലര്‍ ഒരു ദിവസംകൊണ്ട് ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മാധവനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചന്തു മൊണ്ടേണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം. സവ്യസാചിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇദ്ദേഹം തന്നെയാണ്. നിധി അഗര്‍വാളാണ് ചിത്രത്തിലെ നായിക. ഭൂമിക ചാവ്‍ലയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Also read: ടോളിവുഡില്‍ പത്ത് കോടി ചെലവില്‍ ഒരു താരവിവാഹം; നാഗ്-സാമന്ത വിവാഹം നാളെ