LiveTV

Live

Entertainment

വിജയ്-മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സര്‍ക്കാര്‍ ദീപാവലിക്കെത്തും 

വിജയ്-മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന സര്‍ക്കാര്‍ ദീപാവലിക്കെത്തും 

വിജയ്-എ.ആര്‍ മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങിയ സര്‍ക്കാറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം അടുത്തമാസം ആറിന് ദീപാവലിക്ക് പ്രേക്ഷകരിലേക്കെത്തും. സെന്‍സര്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു.എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

കത്തി, തുപ്പാക്കി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയും എ.ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് സര്‍ക്കാര്‍. തീപ്പൊരി ആക്ഷനും മാസ് ഡയലോഗുമെല്ലാം ആവോളമുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പോലുള്ള കഥാപാത്രമായിരിക്കും വിജയുടേതെന്ന് മുരുകദോസ് പറയുന്നുണ്ട്. വിജയുടെ കഥാപാത്രത്തിന്റെ പേരും സുന്ദര്‍ എന്ന് തന്നെയാണ്. കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത്കുമാറും ചിത്രത്തിലുണ്ട്. രാധാ രവിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. യോഗി ബാബു, പ്രേംകുമാര്‍, കറുപ്പയ്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എന്തായാലും റിലീസ് തീയതി പ്രഖ്യാപിച്ചതോടെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിപ്പിലാണ് ഇളയ ദളപതി ആരാധകര്‍.

Also read: 17 മണിക്കൂർ കൊണ്ട് 13 മില്യൺ കാഴ്ചക്കാർ; റെക്കോർഡുകൾ തിരുത്തി കുറിച്ച് ‘സർക്കാർ’ ടീസർ 

Also read: കയ്യടി നേടി വിജയ്‍‍യുടെ ‘സർക്കാർ’- ടീസർ കാണാം