LiveTV

Live

Entertainment

മാണിക്യനെ നോക്കിയ പ്രഭ;ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഡിസംബര്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും.

 മാണിക്യനെ നോക്കിയ പ്രഭ;ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയനിലെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹന്‍ലാലും മഞ്ജു വാര്യരുമാണ് പുതിയ പോസ്റ്ററിലുള്ളത്. ഡിസംബര്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും.

വി.എ ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also read: കരിമ്പടം പുതച്ച് വീണ്ടും ഒടിയന്‍; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Also read: ഇതാ മാന്‍കൂട്ടങ്ങള്‍ക്കിടയില്‍ മറ്റൊരു ഒടിയന്‍ 

Also read: ലുലുമാളിലെ ഒടിയന്‍