LiveTV

Live

Entertainment

ടി.കെ പത്മിനിക്ക് ജീവൻ പകർന്ന് അനുമോൾ; സംവിധാനം സുസ്മേഷ് ചന്ദ്രോത്ത്

ടി.കെ പത്മിനിക്ക് ജീവൻ പകർന്ന് അനുമോൾ; സംവിധാനം സുസ്മേഷ് ചന്ദ്രോത്ത്

ചിത്രകാരി ടി കെ പത്മിനിയുടെ ജീവിതകഥ പറയുന്ന പത്മിനി റിലീസിന് തയ്യാറെടുത്തു. കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ പത്മിനിയാകുന്നത് നടി അനു മോൾ ആണ്. ഇർഷാദ്, സഞ്ജു ശിവറാം തുടങ്ങിയവരും സിനിമയിൽ പ്രധാനവേഷത്തിലുണ്ട്.

ഇരുപതാം വയസിൽ ചിത്രകല പഠിക്കാനിറങ്ങുകയും ചുരുങ്ങിയ വർഷം കൊണ്ട് എണ്ണമറ്റ സുന്ദര ചിത്രങ്ങൾ സമ്മാനിച്ച് വിടപറയുകയും ചെയ്ത ടി.കെ പത്മിനിയുടെ ജീവിതമാണ് പത്മിനിയിൽ. ചിത്രകലാ പഠനത്തിനായി തനി നാട്ടിന്‍പുറത്തുകാരിയായ ഒരു പെണ്‍കുട്ടി മദ്രാസിലേക്കു വണ്ടി കയറിയതും വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ തന്നെ ഒന്നാം നിര ചിത്രകാരിയായതുമെല്ലാം സിനിമ പറയുന്നു. കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത് ആണ് കഥയും സംവിധാനവും നിർവഹിച്ച് ചിത്രകാരിയുടെ വർണജീവിതം ആവിഷ‌്കരിച്ചത‌്.

സിനിമയുടെ ആദ്യ പ്രദർശനം കഴിഞ്ഞദിവസം എടപ്പാളിൽ നടന്നു. ഛായാഗ്രഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മനേഷ് മാധവനാണ് ക്യാമറ. ബി അജിത് കുമാർ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നു. ശ്രീവത്സൻ ജെ മേനോൻ ആണ് സംഗീതസംവിധായകൻ.