LiveTV

Live

Entertainment

96ലെ ആരാധകര്‍ കാത്തിരുന്ന പാട്ടെത്തി

ഉമാദേവിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

96ലെ ആരാധകര്‍ കാത്തിരുന്ന പാട്ടെത്തി

ആരാധകര്‍ ഏറെ കാത്തിരുന്ന 96ലെ ഇരവിങ്ക തീവായ് എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഉമാദേവിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിന്മയി ശ്രീപാദയും പ്രദീപ് കുമാറും ചേര്‍ന്ന് പാടിയിരിക്കുന്നു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘വസന്ത കാലങ്ങള്‍…’ എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.. നാല് ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഗാനം കണ്ടു. ഉമാ ദേവിയുടേതാണ് ഗാനത്തിലെ വരികള്‍. ചിന്‍മയി ശ്രീപാദയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

1996 ലെ സ്‌കൂള്‍ പ്രണയം ചിത്രത്തിലെ മുഖ്യ പ്രമേയമായ ചിത്രത്തില്‍ തൃഷയും വിജയ് സേതുപതിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്.