LiveTV

Live

Entertainment

ഫ്രഞ്ച് വിപ്ലവം;  ആദ്യ ഫാന്‍സ് ഷോ ടിക്കറ്റ് കളക്ടര്‍ കെ.വാസുകി ഐ.എ.എസിന് 

ഫ്രഞ്ച് വിപ്ലവം;  ആദ്യ ഫാന്‍സ് ഷോ ടിക്കറ്റ്  കളക്ടര്‍ കെ.വാസുകി ഐ.എ.എസിന് 

ഫ്രഞ്ച് വിപ്ലവം സിനിമയുടെ ആദ്യ ഫാന്‍സ് ഷോ ടിക്കറ്റ് തിരുവനന്തപുരം കളക്ടര്‍ ഡോ കെ.വാസുകി ഐ.എ.എസിന് നല്‍കി നായകന്‍ സണ്ണി വെയ്ന്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 26ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ഫാന്‍സ് ഷോ ഒരുക്കിയിരിക്കുന്നത് എറണാകുളം പത്മ തിയേറ്ററിലാണ്. സണ്ണി വെയിനെ കൂടാതെ ലാല്‍, ചെമ്പന്‍ വിനോദ്, നവാസ് വള്ളിക്കുന്ന്, ശശി കലിംഗ, നോബി, അരിസ്റ്റോ സുരേഷ്, പോളി വില്‍സണ്‍, ആര്യ സലീം, ഉണ്ണിമായ തുടങ്ങിയ പ്രശസ്ത സിനിമാ താരങ്ങള്‍ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

1996 ഏപ്രില്‍ ഒന്നിന് കേരള സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ ചാരായ നിരോധനം കൊച്ചുകടവ് എന്ന ഗ്രാമത്തിനെ എങ്ങനെ ബാധിച്ചു എന്നത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ഫ്രഞ്ച് വിപ്ലവം. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഷെജീര്‍ ഷാ, അന്‍വര്‍ അലി, ഷജീര്‍ ജലീല്‍ എന്നിവരുടെ തിരക്കഥയില്‍ നവാഗത സംവിധായകന്‍ മജുവാണ് ഫ്രഞ്ച് വിപ്ലവം സംവിധാനം ചെയ്തിരിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്. അബ്ബാ ക്രിയേഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഖാന്‍ ഷജീര്‍ ജലീല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ വരുന്ന ഒക്‌റ്റോബര്‍ 26 ന് നൂറോളം തിയേറ്ററുകളില്‍ റിലീസ് ആകുന്ന ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത് ബി. ഉണ്ണികൃഷ്ണന്റെ ഉടസ്ഥതയിലുള്ള ആര്‍.ഡി ലൂമിനേഷന്‍ ആണ്.