LiveTV

Live

Entertainment

ഫിലിം എഡിറ്റര്‍ റഹ്‌മാൻ മുഹമ്മദ് അലി അന്തരിച്ചു

ഫിലിം എഡിറ്റര്‍ റഹ്‌മാൻ മുഹമ്മദ് അലി അന്തരിച്ചു

മലയാള ചിത്രസംയോജകൻ റഹ്‌മാൻ മുഹമ്മദ് അലി അന്തരിച്ചു. മുപ്പത് വയസ്സായിരുന്നു. മമാസിന്റെ ‘പാപ്പി അപ്പച്ച’ എന്ന സിനിമയിൽ അസിസ്റ്റൻഡ് എഡിറ്ററായി പ്രവർത്തിച്ചു തുടങ്ങിയ റഹ്‌മാൻ ‘ആകാശവാണി’, ‘ജോ ആന്‍ഡ് ദ് ബോയ്’, ‘കളി’, ‘ഒരു നക്ഷത്രമുള്ള ആകാശം’ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

‘ഒരു നക്ഷത്രമുള്ള ആകാശം’ ആണ് ഏറ്റവും അവസാനം എഡിറ്റിങ്ങ് പൂർത്തിയാക്കിയ ചിത്രം. ഷാനിൽ സംവിധാനം ചെയ്യുന്ന ചിത്രീകരണം തുടരുന്ന പേരിടാത്ത ചിത്രത്തിന്റെ പ്രവർത്തനങ്ങളിക്കിടയിലായിരുന്നു അകാലത്തിലുള്ള വിടവാങ്ങൽ.

കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു റഹ്‌മാൻ. ഏതാനും ആഴ്ചകളായി പനി മൂലം ക്ഷീണിതനായിരുന്നു. ആഴ്ചകൾക്ക് മുമ്പ് തുർക്കി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത പനിയെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് 4.30ന് മരണം സ്ഥിരീകരിച്ചു. മയ്യിത്ത് ഏറ്റുമാനൂർ പള്ളിയിൽ ഖബറടക്കി.