LiveTV

Live

Entertainment

‘പാട്ടും പാടും എന്നറിയാം’; രഞ്ജിത്ത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ പാട്ട്

‘പാട്ടും പാടും എന്നറിയാം’; രഞ്ജിത്ത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ  പാട്ട്

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന 'ഡ്രാമ'യിലെ മോഹന്‍ലാല്‍ ആലപിച്ച പ്രൊമോ വീഡിയോ സോങ് പുറത്തെത്തി. ബി കെ ഹരിനാരായണന്റേതാണ് വരികള്‍.സംഗീതം വിനു തോമസ്.

ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എം.കെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ഡ്രാമയുടെ നിര്‍മ്മാണം.

കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് പ്രശാന്ത് നാരായണന്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.