LiveTV

Live

Entertainment

മൂസക്കായി സ്വന്തം ഭാര്യയെ പിന്നേം കല്യാണം കഴിച്ചു; ആശംസകളുമായി പാത്തു

“ദേവൂന്റെ പിറന്നാൾ കൂടിയാണ് ഇന്ന്. ഇത് ദേവൂനുള്ള പിറന്നാൾ സമ്മാനം ആണെന്നാണ് വിനോദേട്ടൻ പറയുന്നത്”

മൂസക്കായി സ്വന്തം ഭാര്യയെ പിന്നേം കല്യാണം കഴിച്ചു; ആശംസകളുമായി പാത്തു

എം80 മൂസയെന്ന പരമ്പരയിലൂടെ മീഡിയവണ്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ മൂസക്കായി (വിനോദ് കോവൂര്‍) സ്വന്തം ഭാര്യ ദേവൂനെ പിന്നെയും കല്യാണം കഴിച്ചെന്ന് പാത്തു (സുരഭി ലക്ഷ്മി) വെളിപ്പെടുത്തി. ഗുരുവായൂരിൽ നിന്നും താലികെട്ടുക എന്ന ആഗ്രഹ സാക്ഷാത്കാരമാണ് 18ആം വിവാഹ വാര്‍ഷികത്തില്‍ നടന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന സുരഭി ലക്ഷ്മി ചടങ്ങിന്‍റെ ചിത്രങ്ങളും ഫേസ് ബുക്കില്‍ പങ്കുവെച്ചു.

സുരഭി ലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്ത് വിനോദ് കോവൂർ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വർഷം തികയുന്ന ഈ വിവാഹ വാർഷിക ദിനത്തിൽ പിന്നേം കല്ല്യാണം കഴിച്ചു. ഏറെ നാളായി രണ്ടാളും മനസിൽ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരിൽ നിന്നും താലികെട്ടുക എന്നത്. ഇന്ന് അത് നടന്നു. ദേവുന്റെ പിറന്നാൾ കൂടിയാണ് ഇന്ന്. ഇത് ദേവൂനുള്ള പിറന്നാൾ സമ്മാനം ആണെന്നാണ് വിനോദേട്ടൻ പറയുന്നത്. മൂസക്കായി പോയി വേറാരെയും കിട്ടാത്തത് ഞമ്മളെ ഭാഗ്യം വല്ലാത്ത പഹയൻ തന്നെ

എന്ന് സ്വന്തം പാത്തു

പ്രിയ സുഹൃത്ത് വിനോദ് കോവൂർ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വർഷം തികയുന്ന ഈ വിവാഹ വാർഷിക ദിനത്തിൽ...

Posted by Surabhi Lakshmi on Friday, October 19, 2018