LiveTV

Live

Entertainment

‘അയാളോടൊപ്പം ജോലി ചെയ്തതില്‍ ഇപ്പോള്‍ ലജ്ജിക്കുന്നു’; അലന്‍സിയറിനെതിരെ ആഷിഖ് അബു

‘അലൻസിയറിനൊപ്പം മുമ്പ് പല സിനിമകളിലും ഒരുമിച്ച് സഹകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ തനി നിറം മനസ്സിലാക്കാൻ സാധിച്ചില്ല’

‘അയാളോടൊപ്പം ജോലി ചെയ്തതില്‍ ഇപ്പോള്‍ ലജ്ജിക്കുന്നു’; അലന്‍സിയറിനെതിരെ ആഷിഖ് അബു

നിരവധി കോണുകളിൽ നിന്ന് ലെെംഗിക ആരോപണങ്ങൾ ഉയർന്നു വരുന്നതിനിടെ, നടൻ അലൻസിയറിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. ഈ അവസരത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയ പെൺകുട്ടികൾക്കൊപ്പം നിലകൊള്ളുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

അലൻസിയറിനൊപ്പം മുമ്പ് പല സിനിമകളിലും ഒരുമിച്ച് സഹകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ തനി നിറം മനസ്സിലാക്കാൻ സാധിച്ചില്ല. എന്നാൽ അദ്ദേഹം സെറ്റുകളിൽ ലെെംഗിക അതിക്രമങ്ങൾ നടത്തിയെന്ന വെളിപ്പെടുത്തലുകളുമായി ഇപ്പോൾ പല പെൺകുട്ടികളും അതിനെ ശരി വെച്ച് അതാത് സംവിധായകരും രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തതിൽ താൻ ഇപ്പോൾ ലജ്ജിക്കുന്നതായും ആഷിഖ് അബു പറഞ്ഞു.