LiveTV

Live

Entertainment

കണ്ണിറുക്കാന്‍  മാത്രമല്ല, അസ്സലായി പാടാനും പ്രിയക്കറിയാം; രോഗബാധിതരായ കുട്ടികൾക്ക് സഹായമഭ്യര്‍ത്ഥിച്ച് താരം 

ലൈ സിൻഡ്രം ബാധിച്ച കുട്ടികൾക്ക് വേണ്ടി ധനസഹായം നല്കണമെന്നാവശ്യപ്പെട്ടാണ് പ്രിയ വീഡിയോയിൽ എത്തിയത്. 

 കണ്ണിറുക്കാന്‍   മാത്രമല്ല, അസ്സലായി പാടാനും പ്രിയക്കറിയാം; രോഗബാധിതരായ കുട്ടികൾക്ക് സഹായമഭ്യര്‍ത്ഥിച്ച് താരം 

രോഗബാധിതരായ കുട്ടികൾക്ക് സഹായം അഭ്യര്‍ത്ഥിച്ച് യുവതാരം പ്രിയ വാര്യർ. മനോഹരമായി പാട്ട് പാടിക്കൊണ്ടാണ് പ്രിയ സഹായം തേടുന്നത്. പ്രിയ പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മാമ്പഴക്കാലം എന്ന ചിത്രത്തിലെ ‘കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ’ എന്ന ഗാനമാണ് പ്രിയ ആലപിച്ചിരിക്കുന്നത്. ലൈ സിൻഡ്രം ബാധിച്ച കുട്ടികൾക്ക് വേണ്ടി ധനസഹായം നല്കണമെന്നാവശ്യപ്പെട്ടാണ് പ്രിയ വീഡിയോയിൽ എത്തിയത്. ധനസഹായം നൽകാൻ സാധിക്കുന്നവർ അത്തരത്തിൽ സഹായിക്കണമെന്നും അതിന് സാധ്യമാകാത്തവർ ഒരു പാട്ടു പാടി പങ്കുവെയ്ക്കണമെന്നുമാണ് പ്രിയ വീഡിയോയിൽ ആവശ്യപെടുന്നത്.

ബന്ധുവായ ഒരു കുഞ്ഞിന് ഈ അസുഖമുണ്ടെന്നും പറ്റുന്നവരൊക്കെ സഹായം ചെയ്യണമെന്നും പ്രിയ പറഞ്ഞു. സാധാരണ പ്രിയയുടെ വീഡിയോകള്‍ക്ക് ഡിസ്‍ലൈക്കുകളുടെ പ്രളയമാണെങ്കില്‍ ഇത്തവണ നിരവധി പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇത്തരത്തിൽ നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും നിരവധി ആളുകൾ അഭിപ്രായപ്പെട്ടു.

Also read: പ്രിയ വാര്യര്‍ ബോളിവുഡിലേക്ക് ?

Also read: പ്രിയ വാര്യര്‍ സുപ്രിംകോടതിയെ സമീപിച്ചു