LiveTV

Live

Entertainment

തകര്‍പ്പന്‍ ഡാന്‍സുമായി ബിഗ്ബിയും ആമിറും; ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനി’ലെ ഗാനം കാണാം

‘വാഷ്മല്ലേ…’ എന്നു തുടങ്ങുന്ന ഗാനം ആലപച്ചിരിക്കുന്നത് സുഖ്വിന്ദര്‍ സിങ്ങും വിശാല്‍ ഡഡ്‌ലാനിയമാണ്. 

 തകര്‍പ്പന്‍ ഡാന്‍സുമായി ബിഗ്ബിയും ആമിറും;  ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനി’ലെ ഗാനം കാണാം

പ്രായം തോല്‍ക്കുന്ന തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ബോളിവുഡിന്റെ ബിഗ് ബി, ഒപ്പം ഡാന്‍സ് ചെയ്ത് എവര്‍ഗ്രീന്‍ ഹീറോ ആമിര്‍ ഖാനും. തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ പുതിയ പാട്ടിനെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം 26 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ‘വാഷ്മല്ലേ…’ എന്നു തുടങ്ങുന്ന ഗാനം ആലപച്ചിരിക്കുന്നത് സുഖ്വിന്ദര്‍ സിങ്ങും വിശാല്‍ ഡഡ്‌ലാനിയമാണ്. അജയ് അതുല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ അമിതാഭ് ഭട്ടാചാര്യയുടേതാണ്.

സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’. ചിത്രം നവംബര്‍ എട്ടിന് തിയറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും കാരക്ടര്‍ പോസ്റ്ററിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

ചിത്രത്തില്‍ ഖുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. തലപ്പാവും പടച്ചട്ടയും കൈയില്‍ വാളുമായി നില്‍ക്കുന്ന ബിഗ്ബിയുടെ ചിത്രം കടല്‍ക്കൊള്ളക്കാരെ ഓര്‍മ്മിക്കുന്ന വിധത്തിലുള്ളതാണ്. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ബിഗ്ബി ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കുതിരപ്പുറത്തേറി വരുന്ന അമീര്‍ഖാന്റെ ചിത്രവും നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഫിരംഗി എന്നാണ് അമീര്‍ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വന്‍ ബജറ്റിലൊരുക്കുന്ന ചിത്രത്തിന്റെ സംവിധാനം വിജയ് കൃഷ്ണ ആചാര്യയാണ് .ഫാത്തിമ സനയും ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ഫാത്തിമ സനയുടെ കാരക്ടര്‍ പോസ്റ്ററിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Also read: ആമിര്‍ഖാനും അമിതാഭ് ബച്ചനും; തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ട്രെയിലര്‍ പുറത്ത്

Also read: ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാനി’ലെ അമിതാഭ് ബച്ചന്‍റെ കമാൻഡർ ലുക്ക് കാണാം