LiveTV

Live

Entertainment

പിതാവിനെതിരെ ഉയര്‍ന്ന മീ ടൂ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നന്ദിത ദാസ്

പിതാവിനെതിരെയും ആരോപണം വന്നെങ്കിലും മീ ടൂ കാമ്പയിനുള്ള പിന്തുണ തുടരുമെന്ന് നന്ദിത ദാസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

പിതാവിനെതിരെ ഉയര്‍ന്ന മീ ടൂ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നന്ദിത ദാസ്

പ്രശസ്ത ചിത്രകാരനും പിതാവുമായ ജതിന്‍ ദാസിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണ വിവാദത്തില്‍ നടിയും സംവിധായികയുമായ നന്ദിത ദാസിന്റെ പ്രതികരണം. പിതാവിനെതിരെയും ആരോപണം വന്നെങ്കിലും മീ ടൂ കാമ്പയിനുള്ള പിന്തുണ തുടരുമെന്ന് നന്ദിത ദാസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

സ്ത്രീക്കും പുരുഷനും കാര്യങ്ങള്‍ സുരക്ഷിതമായി തുറന്നു പറയാന്‍ സാധിക്കണം. അതേസമയം കാമ്പയിന്റെ വീര്യം നഷ്ടപ്പെടാതിരിക്കുവാന്‍ ഉയര്‍ത്തുന്ന ആരോപണം സത്യമാവണമെന്നതും പ്രധാനമാണ്. പിതാവിനെതിരായ ആരോപണങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. സത്യം മാത്രമേ അതിജീവിക്കൂ എന്നാണ് കരുതുന്നതെന്നും നന്ദിത ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

As a strong supporter of the #MeToo movement, I want to reiterate that I will continue to add my voice to it, despite...

Posted by Nandita Das on Tuesday, October 16, 2018

നന്ദിതയുടെ പിതാവ് ജതിന്‍ ദാസ് 14 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നോട് മോശമായി പെരുമാറിയതായി ഒരു പേപ്പര്‍ നിര്‍മാണ കമ്പനിയുടെ സഹ സ്ഥാപകയായ നിഷ ബോറ വെളിപ്പെടുത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു നിഷബോറയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ജതിന്‍ദാസ് ആരോപണം