LiveTV

Live

Entertainment

കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്; നായകന്‍ പൃഥ്വിരാജ്

മന്ത്ര ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങും. 

കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്; നായകന്‍ പൃഥ്വിരാജ്

നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക്. ‘ബ്രദേഴ്‌സ് ഡേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പൃഥ്വിരാജ് തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മന്ത്ര ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങും.

‘രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൗണ്ട് സ്‌ക്രിപ്റ്റ് കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ കണ്ടപ്പോള്‍ തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദര്‍സ് ഡേ!’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Couple of years back, Shajon chetan (Yup..our own Kalabhavan Shajon) came to me and read a fully bound script that he...

Posted by Prithviraj Sukumaran on Monday, October 15, 2018