LiveTV

Live

Entertainment

പൃഥ്വിക്ക് ലൂസിഫര്‍ ടീമിന്‍റെ പിറന്നാള്‍ സമ്മാനം; വീഡിയോ കാണാം

മോഹന്‍ലാലിനൊപ്പം ലൂസിഫറിലെ അണിയറപ്രവര്‍ത്തകര്‍ പൃഥ്വിക്ക് ആശംസകളര്‍പ്പിച്ചു.

പൃഥ്വിക്ക് ലൂസിഫര്‍ ടീമിന്‍റെ പിറന്നാള്‍ സമ്മാനം; വീഡിയോ കാണാം

പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി ലൂസിഫര്‍ ടീം. മോഹന്‍ലാലിനൊപ്പം ലൂസിഫറിലെ അണിയറപ്രവര്‍ത്തകര്‍ പൃഥ്വിക്ക് ആശംസകളര്‍പ്പിച്ചു. ആശംസകളടങ്ങിയ വീഡിയോ മോഹന്‍ലാല്‍ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

"പ്രിയപ്പെട്ട രാജൂ, രാജുവിന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന കര്‍മത്തിലാണിപ്പോള്‍. ലൂസിഫര്‍ എന്ന സിനിമയാണ് ആ നാഴികക്കല്ല്. തിരക്കുള്ള നടന്‍ അതെല്ലാം മാറ്റിവെച്ച് സ്വപ്ന സാക്ഷാത്കാരത്തിന് ഇറങ്ങിയിരിക്കുകയാണ്. രാജുവിനും ലൂസിഫറിനും ആശംസകള്‍ അറിയിക്കുന്നതിനോടൊപ്പം ഞാനുള്‍പ്പെടെയുള്ള ലൂസിഫര്‍ അംഗങ്ങള്‍ പിറന്നാള്‍ ആശംസിക്കുന്നു. രാജുവിന്‍റെ ജീവിതത്തില്‍ എന്നുമെന്നും ഓര്‍ക്കാന്‍ കഴിയുന്ന പിറന്നാളാകട്ടെ", മോഹന്‍ലാല്‍ പറഞ്ഞു.

ലൂസിഫറിന്‍റെ ചിത്രീകരണത്തിനിടെ സംവിധായകനെന്ന നിലയിലെ പൃഥ്വിരാജിനെയും വീഡിയോയില്‍ കാണാം.

Happy Birthday Dear Prithviraj Sukumaran

Posted by Mohanlal on Monday, October 15, 2018