LiveTV

Live

Entertainment

മീ ടുവിനെ പിന്തുണച്ച് അക്ഷയ് കുമാറും; ഹൌസ്ഫുൾ 4 സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടു

ഹൌസ്ഫുൾ 4ന്റെ സംവിധായകൻ സാജിദ് ഖാനെതിരെ മാധ്യമപ്രവർത്തകയും സഹപ്രവർത്തകയും രംഗത്തുവന്നതോടെയാണ് സിനിമയുടെ ചിത്രീകരണം നിർത്തിവെക്കാൻ അക്ഷയ് ആവശ്യപ്പെട്ടത്. 

മീ ടുവിനെ പിന്തുണച്ച് അക്ഷയ് കുമാറും; ഹൌസ്ഫുൾ 4 സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടു

ആമിർ ഖാന് പിന്നാലെ മീ ടൂ ആരോപണം ഉന്നയിക്കുന്നവർക്ക് പിന്തുണയുമായി അക്ഷയ്കുമാറും രംഗത്ത്. ഹൌസ്ഫുൾ 4 സിനിമയുടെ സംവിധായകൻ സാജിദ് ഖാനെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തി വയ്ക്കാൻ അക്ഷയ്കുമാർ ആവശ്യപ്പെട്ടു. മീ ടു ക്യാമ്പയിനെ പിന്തുണച്ച് പോസ്റ്റിട്ട അമിതാഭ് ബച്ചനെ വിമർശിച്ച് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് സപ്ന മോടി ഭവ്നാനിയും രംഗത്തുവന്നു.

ഹൌസ്ഫുൾ 4ന്റെ സംവിധായകൻ സാജിദ് ഖാനെതിരെ മാധ്യമപ്രവർത്തകയും സഹപ്രവർത്തകയും രംഗത്തുവന്നതോടെയാണ് സിനിമയുടെ ചിത്രീകരണം നിർത്തിവെക്കാൻ അക്ഷയ് ആവശ്യപ്പെട്ടത്. പുറത്തുവരുന്ന വാർത്തകൾ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും അതിനാൽ ഹൗസ്ഫുളിന്റെ നിർമാതാക്കളോട് ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരുന്നത് വരെ ചിത്രീകരണം നിർത്തിവെക്കണണമെന്ന് ആവശ്യപ്പെടുന്നതായും അക്ഷയ് ട്വീറ്റ് ചെയ്തു. ഇത്തരം പ്രവർത്തികൾക്ക് തക്കതായ ശിക്ഷ വേണം. ഞാനൊരിക്കലും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോടൊപ്പം ജോലി ചെയ്യില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് നീതി ഉറപ്പാക്കണമെന്നും അക്ഷയ് ട്വിറ്ററിൽ കുറിച്ചു.

അക്ഷയ് കുമാറിന് പിന്തുണയുമായി സിനിമയിലെ മറ്റൊരു നായകൻ റിതേഷ് ദേശ്മുഖും മുന്നോട്ടുവന്നു. നടന്മാരുടെ പ്രസ്താവനകൾക്ക് പിന്നാലെ സിനിമയിൽ നിന്ന് പിന്മാറുന്നതായി സാജിദ് ഖാൻ വ്യക്തമാക്കി.. എനിക്കെതിരെ പുറത്തു വന്ന ആരോപണത്തോടെ കുടുംബവും ഹൗസ്ഫുൾ നിർമാതാവും മറ്റ് താരങ്ങളും സമ്മർദ്ദത്തിലായി. അതിനാൽ ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ചിത്രത്തിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചതായി സാജിദ് പ്രസ്താവനയിൽ പറഞ്ഞു.. സഹോദരനായതിന്റെ പേരിൽ സാജിദിനെ പിന്തുണക്കില്ലെന്ന് സംവിധായിക ഫറാ ഖാനും വ്യക്തമാക്കി. മീ ടൂവിൽ ആരോപണം നേരിട്ട നാനാ പടേക്കറും ഹൌസ്ഫുൾ ഫോറിൽ അഭിനയിക്കുന്നുണ്ട്.

ഇതിനിടെ ചൂഷണം നേരിട്ടവർക്കൊപ്പം നിൽക്കുന്നുവെന്ന് അഭിപ്രായം പറഞ്ഞ അമിതാഭ് ബച്ചനെ കുറ്റപ്പെടുത്തി സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് സപ്ന മോടി ഭവ്നാനി രംഗത്തുവന്നു. ബച്ചന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും നിങ്ങളുടെ ശരിയായ മുഖം ഉടൻ പുറത്തുവരുമെന്നും സപ്ന ട്വീറ്റ് ചെയ്തു. നഖങ്ങൾ തികയാത്തതിനാൽ ബച്ചനിപ്പോൾ വിരലുകൾ കടിക്കുകയായിരിക്കും എന്നും സപ്ന പരിഹസിച്ചു. ബച്ചനെതിരെ നടി പ്രവീൺ ഭാബി പറഞ്ഞതെന്ന പേരിൽ കഴിഞ്ഞ വർഷം വന്ന ഒരു വാർത്തയും സപ്ന ഷെയർ ചെയ്തിട്ടുണ്ട്. മീടൂവിനെ പിന്തുണച്ച് നടൻ അജയ് ദേവ്ഗണും രംഗത്തെത്തിയിട്ടുണ്ട്.

Also read: ‘സൂചിയില്‍ നൂല് കോര്‍ക്കാന്‍’ സച്ചിനെ ചലഞ്ച് ചെയ്ത് അക്ഷയ് കുമാര്‍

Also read: സ്കൂളില്‍ തോറ്റിട്ടും ഞാന്‍ ദേശീയ അവാര്‍ഡ് നേടി, ആത്മഹത്യക്ക് ഒരുങ്ങുന്നവരോട് അക്ഷയ് കുമാര്‍

Also read: വരള്‍ച്ചാ ദുരിതബാധിതര്‍ക്ക് ആശ്വാസമായി അക്ഷയ് കുമാര്‍