സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ കാണാം
ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും.

സായ് പല്ലവി നായികാവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘പാടി പാടി ലെച്ചെ മനസ്’ന്റെ ടീസര്‍ പുറത്തുവിട്ടു. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും.
ശരവണയാണ് ചിത്രത്തിലെ നായകന്. മുരളി ശര്‍മ്മ, സുഹാസിനി, പ്രിയാ രാമന്, വെണ്ണലേ കിഷോര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രസാദ് ചുക്കാപ്പല്ലി, സുധാകര്‍ ചെറുകുറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് പല്ലവിയുടെ സൂപ്പര്‍ഹിറ്റായ ഫിദ, ദിയ എന്നീ ചിത്രങ്ങള്‍ക്ക് മലയാളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.