LiveTV

Live

Entertainment

ഹൃതികിനൊപ്പം ആരും ജോലി ചെയ്യരുത്; മീ ടുവില്‍ തുറന്നടിച്ച് കങ്കണ

ഭാര്യമാരെ ട്രോഫികളായും ചെറുപ്പക്കാരികളെ വെപ്പാട്ടികളായും കൊണ്ടു നടക്കുന്നവർ ശിക്ഷിക്കപ്പെടണം.

 ഹൃതികിനൊപ്പം ആരും ജോലി ചെയ്യരുത്; മീ ടുവില്‍ തുറന്നടിച്ച് കങ്കണ

വീണ്ടും നടന്‍ ഹൃതിക് റോഷനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കങ്കണ റണൌട്ട്. ഹൃതികിനൊപ്പം ആരും ജോലി ചെയ്യരുതെന്നും . മീ ടു ക്യാംപെയിന്റെ പശ്ചാത്തലത്തിൽ ഹൃത്വിക്കും ശിക്ഷിക്കപ്പെടണമെന്ന് കങ്കണ തുറന്നടിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൃത്വിക് റോഷനെതിരെ കങ്കണ പരാമർശങ്ങൾ നടത്തിയത്.

ഭാര്യമാരെ ട്രോഫികളായും ചെറുപ്പക്കാരികളെ വെപ്പാട്ടികളായും കൊണ്ടു നടക്കുന്നവർ ശിക്ഷിക്കപ്പെടണം. ഹൃത്വിക് റോഷനെകുറിച്ചാണ് ഞാൻ പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്. സംവിധായകൻ വികാസ് ബാഹലിനെതിരെയുള്ള ആരോപണങ്ങളോടുള്ള പ്രതികരണം ചോദിച്ചപ്പോഴായിരുന്നു ഹൃത്വികിനെതിരെയും കങ്കണ ആഞ്ഞടിച്ചത്.

 ഹൃതികിനൊപ്പം ആരും ജോലി ചെയ്യരുത്; മീ ടുവില്‍ തുറന്നടിച്ച് കങ്കണ

മുൻപും ഹൃത്വിക് റോഷനെതിരെ മുൻപും കങ്കണ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. താനും ഹൃത്വിക് റോഷനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും തന്റെ ഇ-മെയിലുകളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കങ്കണ മുംബൈ പൊലീസിന് പരാതി നൽകിയിരുന്നു. പൊതുപരിപാടികളും അഭിമുഖത്തിലും ഹൃത്വികിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ കങ്കണയുടെ ആരോപണങ്ങൾ നിഷേധിച്ച് ഹൃത്വിക് റോഷൻ രംഗത്തെത്തിയിരുന്നു. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചതാകാമെന്നും കങ്കണയ്ക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി ഹൃത്വിക് റോഷനും പരാതി നൽകിയിരുന്നു. ചിത്രങ്ങൾ കങ്കണയുമായി യാതൊരു ബന്ധവുമില്ലെന്ന ഹൃത്വികിന്റെ വാദങ്ങൾക്ക് പിന്നാലെ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രവുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്തു വരികയും ചെയ്തിരുന്നു.

ക്വീൻ സംവിധായകനെതിരെ ഗോവയിൽ ബോംബെ വെൽവെറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വികാസ് ബാഹൽ തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി ഒരു യുവതി രംഗത്തെത്തിയിരുന്നു ഇതിന് പിന്നാലെയാണ് കങ്കണയും ബാഹലിനെതിരെ തുറന്നടിച്ചത്. ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന് വികാസിന് പങ്കാളിത്തമുള്ള ഫാന്റം ഫിലിം കമ്പനി പിരിച്ചുവിട്ടിരുന്നു. മോശം പെരുമാറ്റം വികാസ് ബാഹൽ തന്നോട് വളരെ മോശം പെരുമാറ്റമാണ് നടത്തിയിരുന്നതെന്നും തന്നെ ബലമായി ആലിംഗനം ചെയ്യാറുണ്ടെന്നും കങ്കണ വെളിപ്പെടുത്തിയിരുന്നു.

Also read: “അയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ബലംപ്രയോഗിക്കേണ്ടിവന്നു”; ക്വീന്‍ സംവിധായകനെതിരെ കങ്കണ

Also read: എന്നെ വിധിക്കാന്‍ ആരാണ് അവര്‍ക്ക് അവകാശം കൊടുത്തത്; സോനം കപൂറിനെതിരെ ആഞ്ഞടിച്ച് കങ്കണ