LiveTV

Live

Entertainment

പനിമതിയേ...ഗണപതിയുടെ പ്രണയഗാനം കാണാം

ഹരിനാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്നു. മീനാക്ഷിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

 പനിമതിയേ...ഗണപതിയുടെ പ്രണയഗാനം കാണാം

ബാലതാരമായെത്തിയ ഗണപതി ആദ്യമായി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലെ പനിമതിയേ എന്ന തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. ഗണപതിയും ശിക്കാരി ശംഭുവില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ജോഡിയായി വേഷമിട്ട ആല്‍ഫി പഞ്ഞിക്കാരനുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്നു. മീനാക്ഷിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഡഗ്ലസ്സ് ആല്‍ഫ്രഡാണ് ചിത്രത്തിന്റെ സംവിധാനം. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ്സ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയ ചിത്രം നിര്‍മിക്കുന്നത് നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവരാണ്. ലാല്‍, മുത്തുമണി, ബാലുവര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.